പൊലൂഷന്‍ ഫ്രീ വെഹിക്കിള്‍: എം പി പാര്‍ലമെന്റിലെത്തിയത് കുതിരപ്പുറത്ത്
പൊലൂഷന്‍ ഫ്രീ വെഹിക്കിള്‍: എം പി പാര്‍ലമെന്റിലെത്തിയത് കുതിരപ്പുറത്ത്
ആം ആദ്മി സര്‍ക്കാരിന്റെ ഒറ്റ-ഇരട്ട നമ്പര്‍ വാഹനപരിഷ്കരണ സമ്പ്രദായത്തോടുള്ള പ്രതിഷേധ സൂചകമായിട്ടാണ്
ബിജെപി എം പി രാംപ്രസാദ് ശര്‍മ ഇന്ന് പാര്‍ലമെന്റില്‍ വന്നത് കുതിരപ്പുറത്ത്. ഡല്‍ഹിയില്‍ അരവിന്ദ് കെജ്‍രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി സര്‍ക്കാരിന്റെ ഒറ്റ-ഇരട്ട നമ്പര്‍ വാഹനപരിഷ്കരണ സമ്പ്രദായത്തോടുള്ള പ്രതിഷേധ സൂചകമായിട്ടാണ് പാര്‍ലമെന്റ് യാത്രയ്ക്ക് രാം പ്രസാദ് കുതിരയെ വാഹനമാക്കിയത്. അസമിലെ തെസ്പൂരില്‍ നിന്നുള്ള പാര്‍ലമെന്റംഗമാണ് രാം പ്രസാദ് ശര്‍മ. പൊലൂഷന്‍ ഫ്രീ വെഹിക്കിള്‍ എന്നെഴുതിയ ബോര്‍ഡ് കുതിരപ്പുറത്ത് തുക്കിയിട്ടിരുന്നു രാം പ്രസാദ്. മറ്റൊരു ബിജെപി അംഗമായി മനോജ് തിവാരി പാര്‍ലമെന്റിലെത്തിയത് സൈക്കിളിലാണ്.
തിങ്കളാഴ്ച ഒറ്റ ഇരട്ട നമ്പര്‍ നിയമം തെറ്റിച്ച് തന്റെ ഇരട്ടനമ്പര്‍ കാറുമായി പാര്‍ലമെന്റിലെത്തിയ എം പി പരേഷ് രാവല്‍ തുടര്‍ന്ന് കെജ്‌രിവാളിനോട് ക്ഷമ ചോദിച്ചിരുന്നു. ട്വിറ്ററിലായിരുന്നു പരേഷ് റാവലിന്റെ ക്ഷമാപണം. നിയമം തെറ്റിച്ചതിന് താന്‍ അടച്ച പിഴയുടെ ചലാന്റെ ഫോട്ടോ സഹിതമാണ് എം പി ട്വീറ്റ് ചെയ്തത്.
Adjust Story Font
16