ആം ആദ്മി പാര്‍ട്ടിയില്‍ രാജ്യസഭ സീറ്റിനെ ചൊല്ലി തര്‍ക്കം
ആം ആദ്മി പാര്‍ട്ടിയില്‍ രാജ്യസഭ സീറ്റിനെ ചൊല്ലി തര്‍ക്കം
ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയമാണ് തര്‍ക്കവിഷയം. പാര്‍ട്ടിക്കു പുറത്തു നിന്നുള്ള പ്രമുഖരെ കൊണ്ട് വരാനാണ് കെജ്രിവാളിന്റെ ശ്രമം.
എഎപിയിലെ ആഭ്യന്തര കലഹത്തിനിടെ രാജ്യസഭ സീറ്റിനെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. പാര്‍ട്ടിക്കു പുറത്തു നിന്നുള്ള പ്രമുഖരെ കണ്ടത്താനാണ് കെജ്രിവാളിന്റെ നേതൃത്തിലുള്ള സംഘം ശ്രമിക്കുന്നത്. എന്നാല്‍ ഈ നീക്കത്തില്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് കുമാര്‍ ബിശ്വാസ് അതൃപ്തനാണ്.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും മുതിര്‍ന്ന നേതാവ് കുമാര്‍ ബിശ്വാസും തമ്മിലുള്ള അഭിപ്രായ ഭിന്നതകള്‍ വീണ്ടും മറ നീക്കി പുറത്ത് വന്നിരിക്കുകയാണ്. ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയമാണ് തര്‍ക്കവിഷയം. പാര്‍ട്ടിക്കു പുറത്തു നിന്നുള്ള പ്രമുഖരെ കൊണ്ട് വരാനാണ് കെജ്രിവാളിന്റെ ശ്രമം.
മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന്‍, മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ടി എസ് ടാക്കൂര്‍ തുടങ്ങിയവര്‍ക്ക് സീറ്റ് വാഗ്ദാന ചെയ്‌തെങ്കിലും സ്വീകരിച്ചില്ല. തന്നെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് മുതിര്‍ന്ന നേതാവ് കുമാര്‍ ബിശ്വാസിന്റെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഒരുവിഭാഗം എഎപി പ്രവര്‍ത്തകര്‍ പാര്‍ട്ടി ഓഫീസിന് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തി.
എന്നാല്‍ പാര്‍ട്ടിയില്‍ കലാപമുണ്ടാക്കരുതെന്നും വ്യക്തിയേക്കാള്‍ പാര്‍ട്ടിക്കാണ് വില കല്‍പ്പിക്കുന്നതെന്നും കുമാര്‍ വിശ്വാസ് ട്വീറ്റ് ചെയ്തു.
Adjust Story Font
16