ത്രിപുരയില്‍ മുഖ്യമന്ത്രിയാരാവും; ബി.ജെ.പിയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു
ത്രിപുരയില്‍ മുഖ്യമന്ത്രിയാരാവും; ബി.ജെ.പിയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു
ത്രിപുരയില്‍ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള ആലോചന ബി ജെ പിയില്‍ തുടങ്ങി.
ത്രിപുരയില്‍ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള ആലോചന ബി.ജെ.പിയില്‍ തുടങ്ങി. സംസ്ഥാന പ്രസിഡന്‍റ് ബിപ്ലബ് കുമാറിനാണ് കൂടുതല്‍ സാധ്യത കല്‍പിക്കപ്പെടുന്നത്. പാര്‍ട്ടി പാര്‍ലമെന്‍ററി ബോര്‍ഡ് അന്തിമ തീരുമാനമെടുക്കുമെന്ന് നേതൃത്വം വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തിക്കാട്ടാതെയായിരുന്നു ത്രിപുരയില്‍ ബി.ജെ.പി പ്രചാരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായും അവസാന ഘട്ടത്തില്‍ പ്രചാരണം എറ്റെടുക്കുന്നതാണ് കണ്ടത്. എന്നാല്‍ ബി.ജെ.പി യുടെ മിന്നുന്ന വിജയത്തിന് പിന്നില്‍ രണ്ട് നേതാക്കള്‍ക്ക് കൃത്യമായ പങ്കുണ്ട്.
അതിലൊരാളാണ് സംസ്ഥാന അധ്യക്ഷന്‍ ബിപ്ലബ് കുമാര്‍ . ബനമലിപൂര്‍ മണ്ഡലത്തില്‍ 9549 വോട്ടിന്‍റെ വന്‍ ഭൂരിപക്ഷത്തില്‍ ജയം ചൂടിയ ബിപ്ലബ് മുഖ്യമന്ത്രിയാകണമെന്നതാണ് പൊതുവികാരം. പാര്‍ട്ടി നിര്‍ദ്ദേശിച്ചാല്‍ മുഖ്യമന്ത്രി പദം ഏറ്റെടുക്കുമെന്ന് ബിപ്ലബ് വ്യക്തമാക്കിയി ട്ടുണ്ട്. എന്നാല്‍ ബി.ജെ.പിക്കായി ഒരു വര്‍ഷത്തിലേറെയായി ത്രിപുരയില്‍ തന്ത്രങ്ങള്‍ മെനഞ്ഞ് പ്രവര്‍ത്തിച്ച ആര്‍ എസ്സ് എസ്സ് പ്രതിനിധി കൂടിയായ സുനില്‍ ധേവ്ദറിനെ മുഖ്യമന്ത്രിയാക്കാനുള്ള സാധ്യതയും കേള്‍ക്കുന്നുണ്ട്. ഇന്നലെ ചേര്‍ന്ന ബി.ജെ.പി പാര്‍ലമെന്‍ററി ബോര്‍ഡ് യോഗം വിഷയം ചര്‍ച്ച ചെയ്തെങ്കിലും തീരുമാനം പുറത്ത് വിട്ടിട്ടില്ല. സംസ്ഥാനത്ത് അക്കൗണ്ട് തുറന്ന തെരഞ്ഞെടുപ്പില്‍ തന്നെ ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷവും ബി.ജെ.പി നേടിയിട്ടുണ്ട്.
Adjust Story Font
16