Quantcast

രാജീവ് ഗാന്ധിയുടെ ഓര്‍മകള്‍ക്ക് കാല്‍നൂറ്റാണ്ട്

MediaOne Logo

admin

  • Published:

    24 May 2018 12:58 AM GMT

രാജീവ് ഗാന്ധിയുടെ ഓര്‍മകള്‍ക്ക് കാല്‍നൂറ്റാണ്ട്
X

രാജീവ് ഗാന്ധിയുടെ ഓര്‍മകള്‍ക്ക് കാല്‍നൂറ്റാണ്ട്

തമിഴ്നാട്ടിലെ ശ്രീ പെരുംപുത്തൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലുണ്ടായ ചാവേര്‍ ബോംബ് സ്ഫോടനത്തില്‍ രാജീവ് കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് 25 വര്‍ഷം. വര്‍ഷങ്ങള്‍ പലതും കഴിഞ്ഞിട്ടും കേസില്‍ ജയിലില്‍ കഴിയുന്നവരുടെ ശിക്ഷ സംബന്ധിച്ച വിവാദങ്ങള്‍ തുടരുകയാണ്.

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഓര്‍മകള്‍ക്ക് കാല്‍നൂറ്റാണ്ട്. തമിഴ്നാട്ടിലെ ശ്രീ പെരുംപുത്തൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലുണ്ടായ ചാവേര്‍ ബോംബ് സ്ഫോടനത്തില്‍ രാജീവ് കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് 25 വര്‍ഷം. വര്‍ഷങ്ങള്‍ പലതും കഴിഞ്ഞിട്ടും കേസില്‍ ജയിലില്‍ കഴിയുന്നവരുടെ ശിക്ഷ സംബന്ധിച്ച വിവാദങ്ങള്‍ തുടരുകയാണ്.

ഒരു രാജ്യത്തിന്റെ പ്രതീക്ഷ മുഴുവന്‍ കര്‍ണകഠോരമായ ശബ്ദത്തോടെ ഒരു തീഗോളമായി കത്തിയെരിഞ്ഞു എന്നായിരുന്നു 1991 മെയ് 21ലെ ടൈം മാഗസിനിലെ വാര്‍ത്ത. 1991 മേയ് 20ന് ആദ്യ ഘട്ട വോട്ടെടുപ്പ് അവസാനിച്ചതിന് ശേഷമായിരുന്നു കോണ്‍ഗ്രസ്​സ്ഥാനാര്‍ഥി മരഗതം ചന്ദ്രശേഖറിന്റെ പ്രചാരണത്തിനായി രാജീവ് ഗാന്ധി ശ്രീപെരുംപുത്തൂരില്‍ എത്തിയത്. ആ യാത്ര അവസാനത്തേതായിരുന്നു.

21ന് തിരഞ്ഞെടുപ്പ് പ്രചരണ സമ്മേളനത്തില്‍, അതീവ സുരക്ഷാ വലയത്തിനിടയില്‍ അശ്ലേഷിക്കാനായി പൂമാലയുമായി ആ പെണ്‍കുട്ടി എത്തിയത് ജീവനെടുക്കാനാണെന്നത് രാജീവോ ചുറ്റും നിന്ന ആയിരങ്ങളില്‍ ഒരാള്‍ പോലുമോ സംശയിച്ചില്ല. LTTE നേതാവ് ശിവരശന്റെ പദ്ധതിയില്‍ സംഘടനാംഗമായ തേന്മൊഴി ഗായത്രി രാജരത്നം എന്ന തനുവായിരുന്നു ചാവേറായെത്തിയത്. 1987 -90 കാലയളവില്‍ ശ്രീലങ്കയിലെത്തിയ ഇന്ത്യന്‍ സേന തമിഴരെ കൊന്നതിലുള്ള പ്രതികാരമായിരുന്നു LTTEയെ കൊലപാതകത്തിന് പ്രേരിപ്പിച്ചത്. 2006വരെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ LTTE തയ്യാറായിരുന്നില്ലെങ്കിലും വര്‍ഷങ്ങള്‍ക്ക് ശേഷം ഒരഭിമുഖത്തില്‍ തമിഴ് പുലികളുടെ വക്താവായ ആന്റണ്‍ ബാലശിങ്കം തന്നെ ഇക്കാര്യം പരോക്ഷമായി സമ്മതിച്ചു.

കേസില്‍ LTTE അംഗങ്ങളും തമിഴ്‌നാട്ടില്‍ നിന്നുള്ള അവരുടെ സഹായികളും അടക്കം 26 പേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി. പല ഘട്ടങ്ങളിലൂടെ കടന്നുപോയ കേസില്‍ നിലവില്‍ മുരുകന്‍, പേരറിവാളന്‍, ശാന്തന്‍, നളിനി, റോബര്‍ട്ട് പയസ്, ജയകുമാര്‍, രവിചന്ദ്രന്‍ എന്നിവരാണ് ജയിലില്‍ കഴിയുന്നത്. പേരറിവാളന്‍, മുരുകന്‍, ശാന്തന്‍ എന്നിവരുടെ വധശിക്ഷ 2014ല്‍ ദയാഹര്‍ജിയില്‍ തീര്‍പ്പ് കല്‍പ്പിക്കാനെടുത്ത കാലതാമസത്തിന്റെ പേരില്‍ സുപ്രീം കോടതി ജീവപര്യന്തമായി ഇളവു ചെയ്തു. 24 വര്‍ഷമായി ശിക്ഷ അനുഭവിക്കുന്ന ഇവരെ ജയില്‍ മോചിതരാക്കണമെന്നാണ് നിലവില്‍ തമിഴ്നാട് സര്‍ക്കാരിന്റെ ആവശ്യം. ഇക്കാര്യത്തില്‍ തമിഴ്നാട് സര്‍ക്കാരിന്റെ ആവശ്യങ്ങളോട് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ യോജിച്ചിട്ടില്ലാത്തതിനാല്‍ ചര്‍ച്ചകള്‍ നീട്ടുപോവുകുകയാണ്.

TAGS :

Next Story