Quantcast

ഗുജറാത്തില്‍ ദലിത് സംഘടനകള്‍ ഇന്ന് നടത്താന്‍ തീരുമാനിച്ചിരുന്ന ട്രെയിന്‍ തടയല്‍ സമരം മാറ്റിവെച്ചു

MediaOne Logo

Khasida

  • Published:

    25 May 2018 1:06 PM GMT

ഗുജറാത്തില്‍  ദലിത് സംഘടനകള്‍ ഇന്ന് നടത്താന്‍ തീരുമാനിച്ചിരുന്ന ട്രെയിന്‍ തടയല്‍ സമരം മാറ്റിവെച്ചു
X

ഗുജറാത്തില്‍ ദലിത് സംഘടനകള്‍ ഇന്ന് നടത്താന്‍ തീരുമാനിച്ചിരുന്ന ട്രെയിന്‍ തടയല്‍ സമരം മാറ്റിവെച്ചു

ഗുജറാത്ത് സര്‍ക്കാര്‍ ചര്‍ച്ചക്ക് സന്നദ്ധത അറിയിച്ചതിനെ തുടര്‍ന്നാണ് തീരുമാനം

ഗുജറാത്തില്‍ ഭൂസമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ദലിത് സംഘടനകള്‍ ഇന്ന് നടത്താന്‍ തീരുമാനിച്ചിരുന്ന ട്രെയിന്‍ തടയല്‍ സമരം താല്‍ക്കാകമായി മാറ്റി വച്ചു. ഗുജറാത്ത് സര്‍ക്കാര്‍ ചര്‍ച്ചക്ക് സന്നദ്ധത അറിയിച്ചതിനെ തുടര്‍ന്നാണ് തീരുമാനം.

ആഭ്യന്തര മന്ത്രി പ്രതീപ് സിന്‍ഹ് ജഡേജയുമായി ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും സര്‍ക്കാര്‍ അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്ന രാഷ്ടീയ ദളിത് അധികാര്‍ മഞ്ചിന്റെ തലവന്‍ ജിഗ്നേഷ് മേവാനി അറിയിച്ചു. സംസ്ഥാനത്തെ ഭൂരഹിതരായ ഒരോ ദളിത് കുടുംബത്തിനും 5 ഏക്കര്‍ ഭൂമി എന്നതാണ് സമരക്കാരുടെ പ്രധാന ആവശ്യം.

അതിനിടെ ഗുജറാത്തിലെ ദലിത് സമരം ശക്തമാക്കുന്നതിനുള്ള സാമ്പത്തിക സമാഹരണത്തിനു വേണ്ടിയുള്ള ജിഗ്നേഷ് മേവാനിയുടെ ഓണ്‍ലൈന്‍ അക്കൌണ്ട് അടച്ചുപൂട്ടി. കേന്ദ്ര സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഓണ്‍ലൈന്‍ സൈറ്റായ ബിറ്റ്ഗിവിങ് അക്കൌണ്ട് പൂട്ടിയതെന്ന് ജിഗ്നേഷ് ആരോപിച്ചു. അടുത്തിടെ ജിഗ്നേഷ് മേവാനിക്കെതിരെ ഗുജറാത്ത് പൊലീസ് എഫ്ഐആര്‍ തയ്യാറാക്കിയതിന് പിന്നാലെയാണ് ബിറ്റ്ഗിവിങ്ങ് മേധാവിയില്‍ നിന്ന് ഇത് സംബന്ധിച്ച മെയില്‍ ലഭിച്ചതെന്ന് ജിഗ്നേഷ് പറഞ്ഞു.

TAGS :

Next Story