Quantcast

നിയമ കമ്മീഷന്‍ ചോദ്യാവലിയെ ഏക സിവില്‍ കോഡുമായി കൂട്ടിക്കുഴക്കരുതെന്ന് വെങ്കയ്യ നായിഡു

MediaOne Logo

Subin

  • Published:

    25 May 2018 9:32 AM GMT

നിയമ കമ്മീഷന്‍ ചോദ്യാവലിയെ ഏക സിവില്‍ കോഡുമായി കൂട്ടിക്കുഴക്കരുതെന്ന് വെങ്കയ്യ നായിഡു
X

നിയമ കമ്മീഷന്‍ ചോദ്യാവലിയെ ഏക സിവില്‍ കോഡുമായി കൂട്ടിക്കുഴക്കരുതെന്ന് വെങ്കയ്യ നായിഡു

മതപരമായ വിഷയങ്ങളില്‍ പരസ്പരം എതിര്‍ത്തു നില്‍ക്കുന്ന മുസ്‌ലിം സംഘടനകള്‍ പക്ഷെ കേന്ദ്രസര്‍ക്കാറിന്റെ പുതിയ നീക്കത്തെ ഒറ്റക്കെട്ടായി വിമര്‍ശിച്ച് രംഗത്തെത്തിയതോടെയാണ് വിഷയത്തില്‍ നിലപാട് മയപ്പെടുത്തുന്നതിന്റെ സൂചനയുമായി വെങ്കയ്യ രംഗത്തെത്തിയത്.

മുത്തലാഖ് വിഷയത്തിലാണ് നിയമ കമ്മീഷന്‍ ചോദ്യാവലി തയാറാക്കിയതെന്നും അതിനെ ഏക സിവില്‍ കോഡുമായി കൂട്ടിക്കുഴക്കരുതെന്നും കേന്ദ്ര നഗരവികസന വകുപ്പു മന്ത്രി വെങ്കയ്യ നായിഡു. കമ്മീഷന്റെ ചോദ്യാവലി ബഹിഷ്‌കരിക്കാനുള്ള മുസ്‌ലിം സംഘടനകളുടെ തീരുമാനത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ചോദ്യാവലി ബഹിഷ്‌കരിക്കേണ്ടവര്‍ക്ക് അങ്ങനെ ചെയ്യാനുള്ള അവകാശമുണ്ടെന്നും പക്ഷെ അവരുടെ രാഷ്ട്രീയം മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കരുതെന്നും നായിഡു ഓര്‍മ്മിപ്പിച്ചു.

കേന്ദ്ര നിയമ കമ്മീഷന്‍ തയാറാക്കിയ ചോദ്യാവലി ദുഷ്ടലാക്കോടെയാണെന്നും മുത്തലാഖിന്റെ മറപിടിച്ച് കേന്ദ്രസര്‍ക്കാര്‍ ഏകസിവില്‍ കോഡ് നടപ്പാക്കാന്‍ നീക്കം നടത്തുകയാണെന്നും കഴിഞ്ഞ ദിവസം അഖിലേന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോബോര്‍ഡ് ദല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തിയിരുന്നു. മുസ്‌ലിം സമുദായത്തിനകത്ത് കലാപം സൃഷ്ടിക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ നീക്കമാണിതെന്നും ചോദ്യാവലി മുസ്‌ലിം സംഘടനകള്‍ പൂര്‍ണമായും ബഹിഷ്‌കരിക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ ഗവണ്‍മെന്റ് ആഗ്രഹിക്കുന്നത് ചര്‍ച്ച മാത്രമാണ്. എല്ലാവര്‍ക്കും തുല്യത എന്നത് ബി.ജെ.പി മുന്നോട്ടുവെക്കുന്ന മുദ്രാവാക്യമാണെന്നും അത് ഭരണഘടനയുടെ പൊതുതത്വമാണെന്നും വെങ്കയ്യ പറഞ്ഞു.

മതപരമായ വിഷയങ്ങളില്‍ പരസ്പരം എതിര്‍ത്തു നില്‍ക്കുന്ന മുസ്‌ലിം സംഘടനകള്‍ പക്ഷെ കേന്ദ്രസര്‍ക്കാറിന്റെ പുതിയ നീക്കത്തെ ഒറ്റക്കെട്ടായി വിമര്‍ശിച്ച് രംഗത്തെത്തിയതോടെയാണ് വിഷയത്തില്‍ നിലപാട് മയപ്പെടുത്തുന്നതിന്റെ സൂചനയുമായി വെങ്കയ്യ രംഗത്തെത്തിയത്.

TAGS :

Next Story