ആത്മഹത്യ ചെയ്ത വിമുക്തഭടന്റെ കുടുംബത്തിന് ഡല്‍ഹി സര്‍ക്കാര്‍ ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കും
ആത്മഹത്യ ചെയ്ത വിമുക്തഭടന്റെ കുടുംബത്തിന് ഡല്‍ഹി സര്‍ക്കാര്‍ ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കും
വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത വിമുക്തഭടന്‍ രാം കിഷന്‍ ഗ്രേവാളിന്റെ കുടുംബത്തിന് ഡല്‍ഹി സര്‍ക്കാര്‍ ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കും.
വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത വിമുക്തഭടന്‍ രാം കിഷന്‍ ഗ്രേവാളിന്റെ കുടുംബത്തിന് ഡല്‍ഹി സര്‍ക്കാര്‍ ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കും. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളാണ് ഗ്രേവാളിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് ഇക്കാര്യം അറിയിച്ചത്. ഡല്‍ഹി സര്‍ക്കാരിന് പുറമെ ഹരിയാന സര്‍ക്കാരും നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. ഗ്രേവാളിന്റെ കുടുംബത്തിന് പത്തു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് ഹരിയാന ഗതാഗത മന്ത്രി ക്രിഷന്‍ ലാല്‍ പന്‍വാര്‍ പറഞ്ഞു.
ഇന്ന് നടന്ന സംസ്കാരചടങ്ങില്‍ പങ്കെടുക്കാന്‍ രാഷ്ട്രീയ പ്രമുഖരുടെ വന്‍നിരയാണ് ഗ്രേവാളിന്റെ വസതിയിലെത്തിയത്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെരിക് ഒബ്രിയേന്‍ തുടങ്ങിയവര്‍ സംസ്കാരച്ചടങ്ങില്‍ പങ്കെടുത്തു. വന്‍ ജനാവലിയുടെ സാന്നിധ്യത്തിലാണ് രാംകിഷന്‍ ഗ്രേവാളിന്റെ മൃതദേഹം സംസ്കരിച്ചത്. വണ്‍റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് വിമുക്തഭടന്‍ ആത്മഹത്യ ചെയത് സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കഴിഞ്ഞ ദിവസം വലിയ വിമര്‍ശം ഉയര്‍ന്നിരുന്നു. ആത്മഹത്യ ചെയ്തയാളുടെ ബന്ധുക്കളെ കാണാനെത്തിയ രാഹുല്‍ ഗാന്ധിയെയും അരവിന്ദ് കെജ്‍രിവാളിനെയും മനീഷ് സിസോദിയയെയും പൊലീസ് കസ്റ്റഡിയിലെടുത്തതോടെ ഇത് വലിയ രാഷ്ട്ട്രീയ വിവാദമായി മാറി.
Adjust Story Font
16