മോദിക്ക് കള്ളപ്പണ ഇടപാടില്‍ പങ്കെന്ന് കെജ്‍രിവാള്‍
മോദിക്ക് കള്ളപ്പണ ഇടപാടില്‍ പങ്കെന്ന് കെജ്‍രിവാള്‍
കള്ളപ്പണ ഇടപാടില്‍ ആരോപണ വിധേയനാകുന്ന ആദ്യ പ്രധാനമന്ത്രിയാണ് മോദിയെന്ന് കെജ്‍രിവാള്‍
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കള്ളപ്പണ ഇടപാടില്‍ പങ്കുണ്ടെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍. 2013 ല്‍ ആദിത്യ ബിര്‍ള ഗ്രൂപ്പിന്‍റെ ഡല്‍ഹിയിലെ ഓഫീസില്‍ നടത്തിയ പരിശോധനയില്‍ പിടികൂടിയ ലാപ്ടോപ്പില്‍ ഗുജറാത്ത് മുഖ്യമന്ത്രിയെന്നാണ് രേഖപ്പെടുത്തിയതെന്ന് കേജ്‍രിവാള്‍. 25 കോടി രൂപയായിരുന്നു അന്ന് പിടിച്ചെടുത്തതെന്നും കള്ളപ്പണ ഇടപാടില്‍ ആരോപണ വിധേയനാകുന്ന ആദ്യ പ്രധാനമന്ത്രിയാണ് മോദിയെന്നും കെജ്‍രിവാള്‍ ആരോപിച്ചു.
നോട്ട് പിന്‍വലിച്ച നടപടിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ പ്രധാനമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചത്. 2013ല്‍ ആദിത്യ ബിര്‍ള ഗ്രൂപ്പിന്‍റെ ഡല്‍ഹി ഓഫീസില്‍ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ 25 കോടി രൂപയുടെ കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയിരുന്നു. അന്ന് പിടികൂടിയ ലാപടോപ്പില്‍ ഗുജറാത്ത് മുഖ്യമന്ത്രിക്ക് എന്നാണ് രേഖപ്പെടുത്തിയതെന്നും കേജ്‍രിവാള്‍ പറഞ്ഞു. ലാപ്‌ടോപില്‍ നിന്നുള്ള വിവരങ്ങള്‍ എഎപി ട്വിറ്ററിലൂടെ പുറത്തുവിട്ടു. 2012 നവംബര്‍ 16ന് ഗുജറാത്ത് മുഖ്യമന്ത്രിക്ക് 25 കോടി നല്‍കി എന്ന് കാണിക്കുന്നുന്ന രേഖയാണ് പുറത്തുവിട്ടത്.
നിലവിലെ നോട്ട് നിരോധം രാഷ്ട്രപതി ഇടപെട്ട് പിന്‍വലിക്കണമെന്നും ബിജെപിക്ക് നേട്ടമുണ്ടാക്കുന്ന ഇടപാടാണിതെന്നും കെജ്‍രിവാള്‍ ആരോപിച്ചു.
Adjust Story Font
16