നോട്ട് നിരോധം: ദുരിതം തുടര്‍ന്നാല്‍ തെരുവില്‍ കലാപമുണ്ടാകുമെന്ന് സുപ്രീംകോടതി
നോട്ട് നിരോധം: ദുരിതം തുടര്‍ന്നാല്‍ തെരുവില്‍ കലാപമുണ്ടാകുമെന്ന് സുപ്രീംകോടതി
നോട്ട് അസാധുവാക്കുന്നതിനെതിരായ ഹരജികള്‍ ഹൈക്കോടതികള്‍ക്ക് പരിഗണിക്കാം. നോട്ട് മാറ്റത്തിലൂടെ കൈപ്പറ്റാവുന്ന തുക 2000 രൂപയാക്കി കുറച്ചതിനും സുപ്രീംകോടതിയുടെ വിമര്‍ശംം
നോട്ട് നിരോധനം മൂലം ജനങ്ങള്‍ക്ക് ദുരിതമുണ്ടെന്നും ഇക്കാര്യം കേന്ദ്രത്തിന് നിഷേധിക്കാനാകില്ലെന്നും സുപ്രീംകോടതി. ജനതയുടെ ദുരിതം തുടര്‍ന്നാല്‍ തെരുവില്‍ കലാപമുണ്ടാകുമെന്നും കോടതി മുന്നറിയിപ്പു നല്‍കി. താങ്ങാനാവാത്ത ദുരിതം അനുഭവിക്കുന്നതിനാലാണ് ജനങ്ങള്‍ കോടതിയെ സമീപിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് ടിഎസ് താക്കൂര്‍ ചൂണ്ടിക്കാട്ടി. നോട്ട് മാറ്റത്തിലൂടെ ലഭിക്കുന്ന തുകയുടെ പരിധി 4500 രൂപയില്‍ നിന്നും 2000 രൂപയായി കുറച്ച കേന്ദ്ര നടപടിയെനോയും സുപ്രീംകോടതി വിമര്‍ശിച്ചു. ജനങ്ങള്‍ക്ക് ഉപകാരപ്രദമായ നടപടികള്‍ സ്വീകരിക്കുകയാണ് വേണ്ടത്. ഇപ്പോഴത്തെ നടപടി കൂടുതല്‍ പരിഭ്രാന്തി പരത്തി. പുതിയ നോട്ടുകള്‍ അച്ചടിച്ചിറക്കുന്നതില്‍ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോയെന്നും കോടതി ചോദിച്ചു.
നോട്ട് നിരോധത്തിനെതിരായ ഹരജികള്‍ പരിഗണിക്കുന്നതില്‍ നിന്നും ഹൈക്കോടതികളെ വിലക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്‍റെ ഹരജി കോടതി തള്ളി. ഹരജികള്‍ സുപ്രീംകോടതിയുടെ പരിഗണയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് വേണമെങ്കില്‍ ഹൈക്കോടതികളെ സമീപിക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി.
Adjust Story Font
16