അസാധുവാക്കിയ നോട്ടുകളില്‍ 97 ശതമാനം ബാങ്കില്‍ തിരിച്ചെത്തിയതായി റിപ്പോര്‍ട്ട്
അസാധുവാക്കിയ നോട്ടുകളില്‍ 97 ശതമാനം ബാങ്കില്‍ തിരിച്ചെത്തിയതായി റിപ്പോര്‍ട്ട്
കേന്ദ്രത്തിന്‍റെ വാദം പൊളിയുന്നു. നോട്ട് നിരോധനം പരാജയമെന്ന് വിലയിരുത്തല്‍
രാജ്യത്ത് അസാധുവാക്കിയ നോട്ടുകളില്‍ 97 ശതമാനവും ബാങ്കുകളിലേക്ക് തിരിച്ചെത്തിയതായി കണക്കുകള്‍. ഇതോടെ നോട്ട് നിരോധിക്കുന്നതിലൂടെ 20 മുതല്‍ 30 ശതമാനം വരെ നോട്ടുകള്‍ തിരിച്ചുവരില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ വാദം പൊളിയുകയാണ്.
പ്രമുഖ സാന്പത്തിക മാധ്യമമായ ബ്ലൂംബെര്‍ഗ ആണ് കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. അസാധുവാക്കിയ 500ന്റേയും ആയിരത്തിന്റേയും നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കാനുള്ള അവസാന തീയതിയായ ഡിസംബര്‍ 30 നുള്ളില്‍ 97 ശതമാനം നോട്ടുകളും ബാങ്കുകളില്‍ തിരിച്ചെത്തിയെന്നാണ് കണക്കുകള്‍. 14.97 ലക്ഷം കോടി രൂപയാണ് ബാങ്കുകളിലേക്ക് തിരിച്ചെത്തിയത്. 15.44 കോടി ലക്ഷം രൂപയാണ് പിന്‍വലിച്ചത്. 5 ലക്ഷം കോടി രൂപയുടെ നോട്ടുകളെങ്കിലും ബാങ്കുകളില്‍ എത്തില്ല എന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷ . അസാധുനോട്ടുകളില്‍ എത്രത്തോളം തിരിച്ചെത്തി എന്ന ചോദ്യത്തിന് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ ഉത്തരം നല്‍കിയിട്ടില്ല .
ഡിസംബര്‍ 10 വരെയുള്ള കണക്കുകളനുസരിച്ച് 12.44 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ തിരിച്ചെത്തിയെന്നായിരുന്നു റിസര്‍വ് ബാങ്ക് നേരത്തെ പുറത്ത് വിട്ട കണക്ക്. വിദേശ ഇന്ത്യക്കാർക്ക് നോട്ടുമാറ്റാൻ സർക്കാർ അധിക സമയം അനുവദിച്ചിട്ടുമുണ്ട്. ഈ നോട്ടുകൾ കൂടി ബാങ്കിലെത്തുന്നതോടെ ഭൂരിപക്ഷം അസാധു നോട്ടുകളും തിരിച്ചെത്തും. പ്രധാനമന്ത്രിയുടെ പുതുവല്‍സര പ്രസംഗത്തിലും തിരിച്ചെത്തിയ നോട്ടുകളുടെ കണക്ക് പറയാത്തതില്‍ വലിയ രീതിയില്‍ വിമര്‍ശം ഉയര്‍ന്നിരുന്നു ...രാജ്യത്ത് 20 മുതല്‍ 40 ശതമാനം വരെ കള്ളപ്പണമുണ്ടെന്ന് പറഞ്ഞാണ് അപ്രതീക്ഷിതമായി പ്രധാനമന്ത്രി നോട്ടസാധുവാക്കല്‍ തീരുമാനം പ്രഖ്യാപിച്ചത് .97 ശതമാനം നോട്ടുകളുംബാങ്കുകളില്‍ തിരിച്ചെത്തിയതോടെ സര്‍ക്കാര്‍വാദത്തിന് തിരിച്ചടിയാവുകയാണ്
Adjust Story Font
16