Quantcast

കല്‍ക്കരി കുംഭകോണക്കേസ്: സിബിഐ മുന്‍ ഡയറക്ടര്‍ക്കെതിരെ അന്വേഷണം

MediaOne Logo

Sithara

  • Published:

    25 May 2018 7:49 PM GMT

കല്‍ക്കരി കുംഭകോണക്കേസ്: സിബിഐ മുന്‍ ഡയറക്ടര്‍ക്കെതിരെ അന്വേഷണം
X

കല്‍ക്കരി കുംഭകോണക്കേസ്: സിബിഐ മുന്‍ ഡയറക്ടര്‍ക്കെതിരെ അന്വേഷണം

കല്‍ക്കരി കുംഭകോണത്തിനലെ പ്രതികളെ സഹായിച്ചുവെന്ന ആരോപണത്തിലാണ് അന്വേഷണം

കല്‍ക്കരി കുംഭകോണക്കേസിലെ പ്രതികളെ സഹായിക്കാന്‍ ഇടപെട്ടുവെന്ന ആരോപണത്തില്‍ മുന്‍ സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹക്കെതിരെ അന്വേഷണം നടത്താന്‍ സുപ്രിംകോടതി ഉത്തരവ്. ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതാണെന്നും പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സിബിഐ തന്നെ കേസ് അന്വേഷിക്കണമെന്നും കോടതി ഉത്തരവിട്ടു.

സിബിഐ ഡയറക്ടറായിരിക്കെ രഞ്ജിത് സിന്‍ഹ കല്‍ക്കരി കുംഭകോണക്കേസിലെ പ്രതികളുമായി നിരന്തരം കൂടിക്കാഴ്ചകള്‍ നടത്തിയെന്ന ആരോപണത്തിലാണ് സുപ്രിം കോടതിയുടെ ഉത്തരവ്. പ്രതികളുമായി കൂടിക്കാഴ്ചകള്‍ നടത്തിയെന്ന് വ്യക്തമാക്കുന്ന സിന്‍ഹയുടെ സന്ദര്‍ശക ഡയറി തെളിവായി സ്വീകരിച്ചാണ് കോടതിയുടെ ഉത്തരവ്. കേസിലെ പരാതിക്കാരായ കോമണ്‍ കോസിന്‍റെ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ സമര്‍പ്പിച്ച സന്ദര്‍ശക ഡയറി യഥാര്‍ത്ഥമാണെന്ന് നേരത്തെ സുപ്രിം കോടതി നിയോഗിച്ച സമിതി കണ്ടെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ കല്‍ക്കരി കേസിലെ ചില പ്രതികളുമായി ചേര്‍ന്ന് അന്വേഷണം അട്ടിമറിക്കാന്‍ സിന്‍ഹ ശ്രമിച്ചുവെന്ന ആരോപണം പ്രഥമ ദൃഷ്ട്യാ നിലനില്‍ക്കുന്നതാണെന്ന് കോടതി നിരീക്ഷിച്ചു.

സിബിഐ ഡയറക്ടറെന്ന പദവി സിന്‍ഹ ദുരുപയോഗം ചെയ്തതായി കോടതിക്ക് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതായും അതിനാല്‍ വിശദമായ അന്വേഷണം വേണമെന്നും ജസ്റ്റിസ് മദന്‍ ബി ലോകൂര്‍ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. സിബിഐക്ക് തന്നെയാണ് അന്വേഷണത്തിന്‍റെ ചുമതല. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും സിബിഐയോട് കോടതി ആവശ്യപ്പെട്ടു.

TAGS :

Next Story