Quantcast

എഎപി വീണ്ടും ആഭ്യന്തര കലഹത്തിലേക്ക് ?

MediaOne Logo

Jaisy

  • Published:

    25 May 2018 4:34 PM GMT

എഎപി വീണ്ടും ആഭ്യന്തര കലഹത്തിലേക്ക് ?
X

എഎപി വീണ്ടും ആഭ്യന്തര കലഹത്തിലേക്ക് ?

അമാനത്തുള്ള ഖാനെതിരായ സസ്പെന്‍ഷന്‍ പിന്‍വലിച്ചതോടെയാണ് ആഭ്യന്തര കലഹത്തിലേക്കുള്ള സാഹചര്യം ഒരുങ്ങിയത്.

എഎപി വീണ്ടും ആഭ്യന്തര കലഹത്തിലേക്കെന്ന് സൂചന. ഓറ്ല എംഎല്‍എ അമാനത്തുള്ള ഖാനെതിരായ സസ്പെന്‍ഷന്‍ പിന്‍വലിച്ചതോടെയാണ് ആഭ്യന്തര കലഹത്തിലേക്കുള്ള സാഹചര്യം ഒരുങ്ങിയത്.

സസ്പെന്‍ഷന്‍ നടപടിയില്‍ പരോക്ഷമായി അതൃപ്തി രേഖപ്പെടുത്തി പാര്‍ട്ടി നിര്‍വാഹക സമിതി അംഗം കുമാർ ബിശ്വാസ് രംഗത്തെത്തി. ഡല്‍ഹി മുന്‍പ്പല്‍ തെരഞ്ഞെടുപ്പിലെ തോല്‍വിയില്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിനെ കുറ്റപ്പെടുത്തി പാര്‍ട്ടി നിര്‍വാഹക സമിതി അംഗം കുമാർ ബിശ്വാസ് വീഡിയോ പുറത്ത് വിട്ടതോടെയായിരുന്നു തര്‍ക്കം ആരംഭിച്ചത്. തുടര്‍ന്നാണ് അമാനതുല്ല ഖാന്‍ കുമാര്‍ ബിശ്വാസിനെതിരെ രംഗത്തെത്തിയത്. പാര്‍ട്ടിയെ പിളര്‍ത്താനാണ് കുമാര്‍ ബിശ്വാസിന്റെ നീക്കമെന്നും ബിജെപി ഏജന്റാണെന്നുമായിരുന്നു അമാനത്തുള്ള ഖാന്റെ ആരോപണം.

പിന്നീട് രൂക്ഷമായ പാര്‍ട്ടി അഭ്യന്ത കലഹത്തെ തുടര്‍ന്ന് അമാനത്തുള്ള ഖാന്‍ കഴിഞ്ഞ മെയില്‍ രാജിവച്ചിരുന്നു. ആരോപണം പരിശോധിക്കാന്‍ ചുമതലപ്പെടുത്തിയ രാഷ്ട്രീയ കാര്യ സമിതി നടത്തിയ അന്വേഷണത്തിലാണ് അമാനത്തുള്ള ഖാനെതിരെ തെളിവുകളില്ലെന്ന് കണ്ടെത്തിയത്. സസ്പെന്‍ഷന്‍ പിന്‍വലിക്കുന്നതായി എഎപി അറിയിച്ചു. തീരുമാനത്തെ സ്വാഗതം ചെയ്യുന്നു എന്നാണ് അമാനത്തുള്ള ഖാന്റെ പ്രതികരണം. ഇക്കാര്യത്തില്‍ കുമാര്‍ ബിശ്വാസിന് അതൃപ്തി ഉണ്ടെന്നാണ് വിവരം. സമിതി ക്ലീന്‍ ചിട്ട് നല്‍കി എന്നത് ആരോപണത്തെ സമിതി അംഗീകരിക്കുന്നു എന്ന് അര്‍ത്ഥമാക്കുന്നില്ലെന്ന് കുമാര്‍ ബിശ്വാസും പ്രതികരിച്ചു.

TAGS :

Next Story