ഡല്‍ഹിയിലെ വായുമലിനീകരണം; പൊതുജനാഭിപ്രായം തേടി സര്‍ക്കാര്‍
ഡല്‍ഹിയിലെ വായുമലിനീകരണം; പൊതുജനാഭിപ്രായം തേടി സര്‍ക്കാര്‍
പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധ്യക്ഷതയിലാണ് കര്‍മ്മ പദ്ധതിയുടെ കരട് തയ്യാറാക്കിയത്. മലിനീകരണം നിയന്ത്രിക്കുന്നതിനായി 12 ഇന പദ്ധതിയാണ് കരടിലുള്ളത്.
ഡല്‍ഹിയിലെ വായു മലിനീകരണം നിയന്ത്രിക്കാന്‍ പൊതുജനാഭിപ്രായം തേടി കേന്ദ്ര സര്‍ക്കാര്‍. പന്ത്രണ്ടിന കര്‍മ്മ പദ്ധതിയുടെ കരട് പരിസ്ഥിതി മന്ത്രാലയം വെബ് സൈറ്റില്‍ പ്രസിദ്ധപ്പെടുത്തി. കരടിന്‍മേല്‍ 15 ദിവസത്തിനകം പൊതുജനങ്ങള്‍ക്ക് നിര്‍ദേശം സമര്‍പ്പിക്കാം.
പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധ്യക്ഷതയിലാണ് കര്‍മ്മ പദ്ധതിയുടെ കരട് തയ്യാറാക്കിയത്. മലിനീകരണം നിയന്ത്രിക്കുന്നതിനായി 12 ഇന പദ്ധതിയാണ് കരടിലുള്ളത്. അയല്‍ സംസ്ഥാനങ്ങളിലെ വൈക്കോല്‍ കത്തിക്കുന്നത് കുറയ്ക്കാന്‍ അടിയന്തര നടപടി സ്വീകരിക്കും.
വൈക്കോല്‍ സംസ്‌കരണത്തിന് പുതിയ മാര്‍ഗങ്ങള്‍ പരീക്ഷിക്കുമെന്നും കരടില്‍ പറയുന്നു. അപകടകരമാകുന്ന തരത്തില്‍ മലിനീകരണം ഉണ്ടാക്കുന്ന വസ്തുക്കളുടെ പട്ടിക തയ്യാറാക്കും. വായു ഗുണനിലവാരം നിരീക്ഷിക്കും. നിരീക്ഷണ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും കേന്ദ്രങ്ങളെ പരസ്പരം ബന്ധിപ്പിക്കുകയും ചെയ്യും.
പരാതികള്‍ വിളിച്ചറിയിക്കാന്‍ നമ്പറുകള്‍, നിയമലംഘനങ്ങള്‍ ചിത്രം സഹിതം അപ്ലോഡ് ചെയ്യാന്‍ ആപ്ലിക്കേഷന്‍ എന്നിവ തജ്ജമാക്കും. ചൂളകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കും. മാലിന്യ ശേഖരണം സംസ്‌കരണം നിര്‍മ്മാര്‍ജനം എന്നിവ പരിഷ്‌കരിക്കാനുള്ള പദ്ധതി തയ്യാറാക്കും. തുടങ്ങിയവയാണ് കരടിലുള്ളത്.
പാതകള്‍ക്ക് ഇരുവശവും ചെടികള്‍ വച്ചുപിടിപ്പിക്കാനും പൊതുമരാമത്ത് ജലസേചന വകുപ്പുകളോട് നിര്‍ദേശിച്ചിട്ടുണ്ട്. പരിസ്ഥിതി മന്ത്രാലയ സെക്രട്ടറിക്കാണ് പദ്ധതി ചുമതല.
Adjust Story Font
16