Quantcast

സുപ്രിംകോടതി ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്മെന്‍റ് സാധ്യത തേടി സിപിഎം

MediaOne Logo

Muhsina

  • Published:

    25 May 2018 12:59 AM GMT

സുപ്രിംകോടതി ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്മെന്‍റ് സാധ്യത തേടി സിപിഎം
X

സുപ്രിംകോടതി ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്മെന്‍റ് സാധ്യത തേടി സിപിഎം

ബജറ്റ് സമ്മേളനത്തില്‍ കുറ്റാരോപണ പ്രമേയം അവതരിപ്പിക്കുമെന്ന് സീതാറാം യെച്ചൂരി. സഹകരണം അഭ്യര്‍ത്ഥിച്ച്..

സുപ്രീം കോടതി പ്രതിസന്ധിയില്‍‌ ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാന്‍ ആവശ്യപ്പെടുന്നതിന്‍റെ സാധ്യത തേടി സി.പി.എം. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ്സുള്‍പ്പെടുന്ന മറ്റു പ്രതിപക്ഷ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തുമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. സുപ്രീം കോടതി പ്രതിസന്ധി പത്ത് ദിവസം പിന്നിട്ട സാഹചര്യത്തിലാണ് നിര്‍ണ്ണായക നീക്കങ്ങള്‍.

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ പക്ഷപാദിത്വപരമായ നിലപാടിനെതിരെ മുതിര്‍ന്ന നാല് ജഡ്ജിമാര്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് പത്രസമ്മേളനം വിളിച്ച് പ്രതിഷേധിച്ചത്. പ്രശ്നത്തിന് സമവായ ചര്‍ച്ചകളിലൂടെ ഇതുവരെ പരിഹാരം ആകാത്ത പശ്ചാതലത്തിലാണ് ചീഫ് ജസ്റ്റിനെ ഇംപീച് ചെയ്യാന്‍‌ ആവശ്യപ്പെടണമോ എന്ന കാര്യം പ്രതിപക്ഷ പാര്‍ട്ടികള്‍ പരിശോധിക്കുന്നത്.

കോണ്‍ഗ്രസ്സുള്‍പ്പെടുന്ന പാര്‍ട്ടികള്‍ അനുകൂല നിലപാട് സ്വീകരിച്ചാല്‍ പാര്‍ലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തില്‍ ചീഫ് ജസറ്റിസിനെതിരെ കുറ്റാരോപണ പ്രമേയം പ്രതിപക്ഷം അവതരപ്പിക്കും. പ്രതിസന്ധി ഗൌരവമുള്ളതാണെന്നും ജനാധിപത്യം അപകടത്തിലാണെന്നും നേരത്തെ കോണ്‍ഗ്രസ്സ പ്രതികരിച്ചിരുന്നു. ജുഡീഷ്യറിയിലെ പ്രശ്നങ്ങള്‍ ജഡ്ജിമാര്‍ തന്നെ പരിഹരിക്കട്ടെ എന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാരുള്ളത്.

TAGS :

Next Story