Quantcast

മോദി സര്‍ക്കാരിനെ കടന്നാക്രമിച്ചും സ്വയം വിമര്‍ശിച്ചും രാഹുല്‍

MediaOne Logo

Sithara

  • Published:

    25 May 2018 3:50 PM GMT

മോദി സര്‍ക്കാരിനെ കടന്നാക്രമിച്ചും സ്വയം വിമര്‍ശിച്ചും രാഹുല്‍
X

മോദി സര്‍ക്കാരിനെ കടന്നാക്രമിച്ചും സ്വയം വിമര്‍ശിച്ചും രാഹുല്‍

രണ്ടാം യുപിഎ സര്‍ക്കാര്‍ ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ലെന്ന് രാഹുല്‍ ഗാന്ധി.

2019ൽ അധികാരത്തിൽ തിരിച്ചെത്തുമെന്ന പ്രഖ്യാപനത്തോടെ എൻപത്തിനാലാമത് കോൺഗ്രസ് പ്ലീനറി സമ്മേളനത്തിന് സമാപനം. ബിജെപി - ആർഎസ്എസ് അജണ്ടക്കെതിരായ പോരാട്ടത്തിൽ നിന്നും കോൺഗ്രസിനെ തടയാൻ ആർക്കും കഴിയില്ലെന്ന് പ്ലീനറി സമാപന പ്രസംഗത്തിൽ അധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു. രണ്ടാം യുപിഎ സർക്കാരിനെ വീഴ്ച പറ്റിയെന്ന ആത്മവിമർശനവും രാഹുൽ നടത്തി.

ബിജെപി ഒരു സംഘടനയുടെ ശബ്ദം ആണെങ്കിൽ കോൺഗ്രസ് രാജ്യത്തിന്റെ ശബ്ദമാണെന്ന രാഹുൽ ഗാന്ധിയുടെ ഓർമ്മപ്പെടുത്തലോടെയാണ് 84ആമത് പ്ലീനറി സമ്മേളനത്തിന് സമാപനമായത്. ആർഎസ്എസ് - ബിജെപി അജണ്ടകളെ അക്കമിട്ട് വിമർശിച്ച രാഹുൽ ഗാന്ധി രണ്ടാം യുപിഎ സർക്കാരിന് ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാനായില്ലെന്ന ആത്മവിമർശവും നടത്തി.

ബിജെപിയെ കൗരവരോട് ഉപമിച്ചായിരുന്നു രാഹുലിന്‍റെ രൂക്ഷ വിമർശം. ബിജെപിയുടെ അധ്യക്ഷ സ്ഥാനത്തുള്ളത് കൊലപാതക കേസിലെ പ്രതിയാണ്. കോൺഗ്രസിൽ അങ്ങനെയൊന്നും ഉണ്ടാകില്ല. അഴിമതി, എതിർ ശബ്ദം ഉന്നയിക്കുന്നവർക്കെതിരെ നടത്തിയ ആക്രമണം, ഭക്ഷണം, ഭാഷ, വസ്ത്രം എന്നിവയുടെ പേരിൽ നടത്തിയ കൊലപാതകം, ആക്രമണം എന്നിവക്കെതിരെയും രൂക്ഷ വിമർശമാണ് രാഹുൽ നടത്തിയത്.

തൊഴിലില്ലായ്മയും കർഷക ആത്മഹത്യയും രൂക്ഷമാകുമ്പോൾ ഇന്ത്യാ ഗേറ്റിൽ യോഗ പരിശീലനത്തിലാണ് മോദിയെന്നും രാഹുൽ കുറ്റപ്പെടുത്തി. രാജ്യത്ത് വലിയ പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധ വ്യതിചലിപ്പിക്കാൻ ആണ് സർക്കാരിന്‍റെ ശ്രമങ്ങൾ എന്നും അദ്ദേഹം വിമർശിച്ചു.

TAGS :

Next Story