അധികാരം നിലനിര്‍ത്താന്‍ എതിര്‍പക്ഷത്തുനിന്ന് ബിജെപി അടര്‍ത്തേണ്ടത് 11 പേരെ
അധികാരം നിലനിര്‍ത്താന്‍ എതിര്‍പക്ഷത്തുനിന്ന് ബിജെപി അടര്‍ത്തേണ്ടത് 11 പേരെ
സ്വന്തം എംഎല്‍എമാരെ ഒപ്പം പിടിച്ച് നിര്‍ത്താനുള്ള പെടാപ്പാടില്‍ കോണ്‍ഗ്രസും ജെഡിഎസും
കര്‍ണ്ണാടകയില്‍ ബിഎസ് യെദിയൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനെതിരെ നല്‍കിയ ഹരജിയില്‍ നിര്‍ണ്ണായക വാദം ഇന്ന് സുപ്രിം കോടതിയില്‍ നടക്കാനിരിക്കെ, സ്വന്തം എംഎല്‍എമാരെ ഒപ്പം പിടിച്ച് നിര്‍ത്താനുള്ള പെടാപ്പാടിലാണ് കോണ്‍ഗ്രസും ജെഡിഎസും. രണ്ട് അംഗങ്ങള്‍ ഇതിനോടകം കോണ്‍ഗ്രസ് ക്യാമ്പില്‍ നിന്ന് പുറത്ത് പോയിട്ടുണ്ട്. ഇതോടെ സഖ്യത്തെ പിന്തുണക്കുന്നവരുടെ എണ്ണം 115 ആയി ചുരുങ്ങി. എങ്കിലും 11 പേരെക്കൂടി അടര്‍ത്തിയെടുത്താലേ യെദിയൂരപ്പക്ക് അധികാരം നിലനിര്‍ത്താനാകൂ.
കോണ്‍ഗ്രസിന് 78 ഉം ജെഡിഎസിന് 38ഉം രണ്ട് സ്വതന്ത്രന്‍മാരും ഉള്‍പ്പെടേ 118 അംഗങ്ങളുടെ പിന്തുണയാണ് സഖ്യത്തിന് യഥാര്‍ത്ഥത്തില്‍ ഉള്ളത്. ഇതില്‍ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാരെക്കുറിച്ച് നിലവില്‍ വിവരമില്ല. ഇരുവരുമായും ബന്ധപ്പെടാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് ഇതുവരെ സാധിച്ചിട്ടില്ല. ഇതോടെ കോണ്‍ഗ്രസിന്റെ എണ്ണം 76ലേക്ക് ചുരുങ്ങി. ഒരാള്‍ ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി റിസോര്‍ട്ടില്‍ നിന്ന്
പുറത്തേക്ക് പോയതും കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നെഞ്ചിടിപ്പ് കൂട്ടുന്നു.
കാണാതായ രണ്ട് എംഎല്‍മാരെയും, കുമാര സ്വാമി ജയിച്ച രണ്ട് മണ്ഡലങ്ങളില്‍ ഒന്ന് ഒഴിവാക്കിയാലും സഖ്യത്തിന് നിലവില്‍ 115 അംഗങ്ങളുടെ പിന്തുണയുണ്ട്. സഖ്യത്തെ പിന്തുണക്കുന്ന രണ്ട് സ്വതന്ത്രന്മാരില്‍ ഒരാള്‍ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ബിജെപിയെയും കോണ്‍ഗ്രസിനെയും മാറി മാറി പിന്തുണച്ചയാളാണ്. അതിനാല്‍ ഈ അംഗത്തിന്റെ കാര്യത്തില്‍ നേതൃത്വത്തിന് അത്ര ഉറപ്പ് പോര. അവസാന നിമിഷം ഈ സ്വതന്ത്രന്‍ കൂറുമാറിയാല്‍ സഖ്യത്തിന്റെ ഭൂരിപക്ഷം 114 ആയി വീണ്ടും ചുരുങ്ങും. ഈ സാഹചര്യത്തിലും അധികാരം നിലനിര്‍ത്താന്‍ 11 കോണ്‍ഗ്രസ് ജെഡിഎസ് അംഗങ്ങളെക്കൂടി രാജിവെപ്പിക്കുകയോ, വിശ്വാസ വോട്ടെടുപ്പില്‍ നിന്ന് മാറി നില്‍ക്കാന്‍ പ്രേരിപ്പിക്കുക്കയോ വേണം.
ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ നല്‍കിയ സമയ പരിധി 15 ദിവസമാണ്. സുപ്രീം കോടതി ഇത് ചുരുക്കിയാല്‍, പതിനൊന്ന് എംഎല്‍മാരെ കൂറ് മാറ്റുന്നത് ബിജെപിക്ക് കൂടുതല്‍ വെല്ലുവിളിയായി മാറും.
Adjust Story Font
16