Quantcast

ഇടതിനോട് മമതയില്ലാതെ മമതയുടെ മാസ്‍മരിക ജയം

MediaOne Logo

admin

  • Published:

    25 May 2018 11:47 PM GMT

ഇടതിനോട് മമതയില്ലാതെ മമതയുടെ മാസ്‍മരിക ജയം
X

ഇടതിനോട് മമതയില്ലാതെ മമതയുടെ മാസ്‍മരിക ജയം

പശ്ചിമബംഗാളില്‍ മമതാ ബാനര്‍ജി വന്‍ ഭൂരിപക്ഷത്തോ‌ടെ വീണ്ടും അധികാരത്തിലേയ്ക്ക്. കോണ്‍ഗ്രസ് ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയായി മാറിയ തെരഞ്ഞെടുപ്പില്‍ ഇടതുപാര്‍ട്ടികള്‍ക്ക് വന്‍ തിരിച്ചടിയേറ്റു.

പശ്ചിമബംഗാളില്‍ മമതാ ബാനര്‍ജി വന്‍ ഭൂരിപക്ഷത്തോ‌ടെ വീണ്ടും അധികാരത്തിലേയ്ക്ക്. കോണ്‍ഗ്രസ് ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയായി മാറിയ തെരഞ്ഞെടുപ്പില്‍ ഇടതുപാര്‍ട്ടികള്‍ക്ക് വന്‍ തിരിച്ചടിയേറ്റു. ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ടിങ് നിലയെ അപേക്ഷിച്ച് മുന്നേറ്റമുണ്ടാക്കാനായെങ്കിലും തൃണമൂല്‍ മുന്നേറ്റത്തിന് ചെറിയ തടസ്സമുണ്ടാക്കാന്‍ പോലും ഇടതി കോണ്‍ഗ്രസ് സഖ്യത്തിന് കഴിഞ്ഞില്ല. തൃണമൂല്‍ കോണ്‍ഗ്രസ് 213 സീറ്റുകളും കോണ്‍ഗ്രസ് ഇടതു കോണ്‍ഗ്രസ് സഖ്യം 76 സീറ്റുകളും ബിജെപി 5 സീറ്റുകളുമാണ് നേടിയത്. വിജയിച്ച തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിനിധികള്‍ ഇന്ന് യോഗം ചേര്‍ന്ന് മമതാ ബാനര്‍ജിയെ നേതാവായി തെരഞ്ഞെടുക്കും.

എതിരാളികള്‍ക്ക് ഒരു പഴുതു പോലും കൊടുക്കാതെയാണ് മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് രണ്ടാം തവണയും പശ്ചിമബംഗാളിന്റെ അധികാരം പിടിയ്ക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഇന്ന് യോഗം ചേര്‍ന്ന് നിയമസഭാ കക്ഷി നേതാവിനെ ഔദ്യോഗികമായി തെരഞ്ഞെടുക്കുമെന്ന് മമതാ ബാനര്‍ജി പറഞ്ഞു. കഴിഞ്ഞ തവണ മമതയോടൊപ്പമുണ്ടായിരുന്ന കോണ്‍ഗ്രസ് ഇത്തവണ ഇടതു പാര്‍ട്ടികളോടൊപ്പം ചേര്‍ന്നിട്ടും ശക്തമായ ഒരു പ്രതിപക്ഷ മുന്നണി രൂപപ്പെടുത്താന്‍ പോലും ഇടത് കോണ്‍ഗ്രസ് സഖ്യത്തിനായില്ല. കഴിഞ്ഞ നിയമ സഭയിലെ അംഗസംഖ്യയെ അപേക്ഷിച്ച് 29 സീറ്റുകളാണ് തൃണമൂല്‍ കോണ്‍ഗ്രസ് അധികം നേടിയിരിക്കുന്നത്. ഇടതു പാര്‍ട്ടികള്‍ക്കാവട്ടെ 32 സീറ്റുകള്‍ കുറയുകയും ചെയ്തു. ഇടതു പാര്‍ട്ടികളില്‍ സി.പി.എമ്മിന് 17ഉം ഫോര്‍വേഡ് ബ്ലോക്കിന് 8ഉം ആര്‍.എസ്.പിയ്ക്ക് 5ഉം സി.പി.ഐയ്ക്ക് ഒന്നും സീറ്റുകളാണ് കുറഞ്ഞത്.

പ്രതിപക്ഷ നേതാവും സി.പി.എം സംസ്ഥാന സെക്രട്ടറിയുമായ സൂര്യകാന്തമിശ്ര നാരായണ്‍ഗഡ് സീറ്റില്‍ പരാജപ്പെട്ടു. പല പ്രധാന സീറ്റുകളിലും സി.പി.എം സ്ഥാനാര്‍ത്ഥികള്‍ തൃണമൂലിനും ബി.ജെ.പിയ്ക്കും പിറകില്‍ മൂന്നാമതാണെത്തിയത്. സി.പി.എമ്മിന്റെ സിറ്റിങ്ങ് സീറ്റായ ഭാംഗോറില്‍ മുന്‍ സി.പി.എം നേതാവും മുന്‍ മന്ത്രിയും നിലവില്‍ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയുമായ അബ്ദുറസാഖ് മൊല്ല വിജയിച്ചു. പശ്ചിമബംഗാളിലെ ജനവിധി അംഗീകരിയ്ക്കുന്നുവെന്നും പരാജയത്തിന്റെ കാരണങ്ങള്‍ പരിശോധിയ്ക്കുമെന്നും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. കോണ്‍ഗ്രസിനാണ് സഖ്യം കൊണ്ട് ചെറിയ നേട്ടമുണ്ടായത്. കഴിഞ്ഞ നിയമസഭയില്‍ തൃണമൂല്‍ സഖ്യത്തില്‍ മത്സരിച്ച് 42 സീറ്റില്‍ വിജയിച്ചിരുന്ന കോണ്‍ഗ്രസ് ഇത്തവണ അത് വര്‍ദ്ധിപ്പിച്ച് 44 ആക്കി. നിയമസഭാ സീറ്റുകളുടെ എണ്ണത്തില്‍ കഴിഞ്ഞ തവണത്തേക്കാള്‍ നേട്ടമുണ്ടാക്കിയ ബി.ജെ.പിയ്ക്ക് ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ടിങ്ങ് നിലയെ അപേക്ഷിച്ച് വലിയ തിരിച്ചടിയാണുണ്ടായത്.

TAGS :

Next Story