Quantcast

മമത സര്‍ക്കാര്‍ അധികാരമേറ്റു

MediaOne Logo

admin

  • Published:

    25 May 2018 11:47 PM GMT

മമത സര്‍ക്കാര്‍ അധികാരമേറ്റു
X

മമത സര്‍ക്കാര്‍ അധികാരമേറ്റു

ബംഗാള്‍ മുഖ്യമന്ത്രിയായി മമതാ ബാനര്‍ജി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ബംഗാള്‍ മുഖ്യമന്ത്രിയായി മമത ബാനര്‍ജി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കൊല്‍ക്കത്തയിലെ റെഡ് റോഡില്‍ നടന്ന വര്‍ണ്ണാഭമായ ചടങ്ങില്‍ 42 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. ഇടത്-കോണ്‍ഗ്രസ് നേതാക്കള്‍ ബഹിഷ്കരിച്ച ചടങ്ങില്‍ മുഖ്യമന്ത്രിമാരായ നിതീഷ് കുമാര്‍, അഖിലേഷ് യാദവ്, അരവിന്ദ് കെജ്രിവാള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ബോളിവുഡ് താരങ്ങളും ചടങ്ങില്‍ വിശിഷ്ടാതിഥികളായെത്തി.

തുടര്‍ച്ചയായി രണ്ടാം തവണ ബംഗാള്‍ മുഖ്യമന്ത്രിയാകുന്ന മമത ബാനര്‍ജിയുടെ സത്യപ്രതിജ്ഞ ചടങ്ങ് പ്രദേശിക പാര്‍ട്ടികളുടെ ശക്തിപ്രകടനമായി മാറി. 2019ലെ പൊതുതെരഞ്ഞെടുപ്പ് ആകുമ്പോഴേക്കും ബിജെപി-കോണ്‍ഗ്രസ് ഇതര പാര്‍ട്ടികളുടെ സഖ്യരൂപീകരണത്തിന്റെ സാധ്യതകള്‍ തുറന്നിട്ട്, ബീഹാര്‍ മുഖ്യമന്ത്രി നീതീഷ് കുമാര്‍, ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ്, യുപി മുഖ്യമന്ത്രി അഖിലേഷ് യാദവ്, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ എന്നിവരായിരുന്നു മുഖ്യാതിഥികള്‍. കൊല്‍ക്കത്ത റെഡ്റോഡില്‍ നടന്ന ചടങ്ങില്‍ മുപ്പത്തി അയ്യാരത്തോളം വരുന്ന ജനങ്ങളെ സാക്ഷി നിര്‍ത്തിയാണ് മമത സത്യവാചകം ചൊല്ലിയത്.

മമതക്കൊപ്പം 42 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇടത് പാര്‍ട്ടികളും, കോണ്‍ഗ്രസും ചടങ്ങ് ബഹിഷ്കരിച്ചു. തെരഞ്ഞെടുപ്പിന് ശേഷം തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തുന്ന അക്രമത്തില്‍ പ്രതിഷേധിച്ചാണ് ബഹിഷ്കരണം. ബിജെപി സംസ്ഥാന നേതാക്കള്‍ ചടങ്ങിനെത്തിയില്ലെങ്കിലും കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയെത്തി. ബോളിവുഡ് താരങ്ങളായ അമിതാബ് ബച്ചന്‍, ഷാറൂഖ് ഖാന്‍ തുടങ്ങിയവരും വിശിഷ്ടാതിഥികളായെത്തി. ആകെയുള്ള 294 സീറ്റുകളില്‍ 211 സീറ്റുകളുടെ വന്‍ ഭൂരിപക്ഷത്തോടെയാണ് മമത ബംഗാളില്‍ തുടര്‍ച്ചയായി രണ്ടാം തവണയും അധികാരത്തിലെത്തിയത്.

TAGS :

Next Story