Quantcast

ഇന്ത്യയില്‍ ശൈശവവിവാഹങ്ങള്‍ കൂടുന്നു; 84 ശതമാനവും ഹിന്ദുമതത്തിലുള്ളവര്‍

MediaOne Logo

admin

  • Published:

    25 May 2018 10:03 AM GMT

ഇന്ത്യയില്‍ ശൈശവവിവാഹങ്ങള്‍ കൂടുന്നു; 84 ശതമാനവും ഹിന്ദുമതത്തിലുള്ളവര്‍
X

ഇന്ത്യയില്‍ ശൈശവവിവാഹങ്ങള്‍ കൂടുന്നു; 84 ശതമാനവും ഹിന്ദുമതത്തിലുള്ളവര്‍

10 വയസ്സിന് താഴെയുള്ള ശൈശവവിവാഹിതരുടെ എണ്ണം ഒരു കോടി ;. 84 ശതമാനവും ഹിന്ദു മത വിഭാഗത്തിലുളളവരെന്നും സന്നദ്ധ സംഘടനയുടെ സര്‍വ്വെ

രാജ്യത്ത് ശൈശവ വിവാഹം വ്യാപകമാണെന്ന് വ്യക്തമാക്കുന്ന പുതിയ സര്‍വ്വേ റിപ്പോര്‍ട്ട്. 2011 ലെ കണക്ക് പ്രകാരം ഇന്ത്യയിലെ 10 വയസ്സിന് താഴെയുള്ള വിവാഹിതരായ കുട്ടികളുടെ എണ്ണം 12 മില്യണിലധികം വരുമെന്ന് ഇന്ത്യ സ്പെന്റ് എന്ന സന്നദ്ധ സംഘടനയുടെ സര്‍വ്വെ പറയുന്നു. ശൈശവ വിവാഹത്തിനിരയാകുന്നതില്‍ 84 ശതമാനവും ഹിന്ദു മത വിഭാഗത്തില്‍ പെട്ട കുട്ടികളാണ്.

ഇന്ത്യയിലെ ഗ്രാമണീമേഖലയിലും ചെറു നഗരങ്ങളിലുമാണ് ഇന്ത്യ സ്പെന്‍റ് സര്‍വ്വെ നടത്തിയത്. 2011 ലെ കണക്ക് പ്രകാരം രാജ്യത്ത് ശൈശവവിവാഹത്തിനിരയായ കുട്ടികളുടെ ആകെ എണ്ണം 12 മില്യണ്‍, അതായത് ജമ്മുകാശ്മീര്‍ എന്ന സംസ്ഥനത്തെ ജനസംഖ്യയേക്കാള്‍ അധികം. ഇവരില്‍ 84 ശതമാനം കുട്ടികള്‍ ഹിന്ദു മത വിഭാഗക്കാരാണെങ്കില്‍ 11 ശതമാനം മുസിലിംകളാണ്.

പെണ്‍കുട്ടികള്‍ തന്നെയാണ് ശൈശവ വിവാഹത്തിനിരയാകുന്നവരുല്‍ അധികവും. 65 ശതമാനം വരും പണ്‍കുട്ടികളുടെ അനുപാതം. ഇത്തരത്തില്‍ അവകാശം നിഷേധിക്കപ്പടുന്ന കുട്ടികളില്‍ ഭൂരിഭാവും പ്രഥമിക വിദ്യാഭ്യാസം പോലും നേടാത്തവരാണെന്നതാണ് മറ്റൊരു കാര്യം. ഈ കണക്കുകള്‍ ഗ്രാമീണ-നഗര മേഖലകളുടെ അടിസ്ഥാനത്തില്‍ ‌പരിശോധിച്ചാല്‍ ഗ്രാമീണ മേഖലയില്‍ തന്നെയാണ് ഏറ്റവും അധികം ശൈശവ വിവാഹങ്ങള്‍ എന്ന് കാണാം. 2011 വരെ ഹന്ദു മതത്തില്‍ ഗ്രമീണ മേഖലയില്‍ 50.34 ലക്ഷം പെണ്‍കുട്ടികള്‍ വിവാഹിതരായപ്പോള്‍ മുസ്ലിംകളില്‍ 6 ലക്ഷത്തോളം പെണ്‍ കുട്ടികള്‍ വിവാഹിതരായി . നഗരമേഖലയിലാകട്ടെ ഹിന്ദു പെണ്‍കുട്ടികള്‍ 16.16 ലക്ഷവും മുസ്ലിംപെണ്‍കുട്ടികള്‍ 4 ലക്ഷത്തോളവും ശൈശവവിവാഹത്തിനിരയായെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു ചുരുക്കത്തില്‍ ഇന്ത്യയിലെ മിക്ക ഗ്രമീണ മേഖലകളിലും നഗര പ്രാന്ത പ്രദേശങ്ങളിലും കുട്ടികളുടെ അവകാശങ്ങളും നിയമങ്ങളും നോക്കുകുത്തികളാണെന്ന് വ്യക്തം.

TAGS :

Next Story