Quantcast

വെറുതെ ചോദ്യം ചെയ്ത് സമയം കളയരുത്, ഗുഗിളില്‍ തിരഞ്ഞാല്‍ ഉത്തരം കിട്ടും; ബീഹാര്‍ സീരിയല്‍ കില്ലര്‍ പൊലീസിനോട്

MediaOne Logo

Jaisy

  • Published:

    26 May 2018 10:02 AM GMT

വെറുതെ ചോദ്യം ചെയ്ത് സമയം കളയരുത്,  ഗുഗിളില്‍ തിരഞ്ഞാല്‍ ഉത്തരം കിട്ടും; ബീഹാര്‍ സീരിയല്‍ കില്ലര്‍ പൊലീസിനോട്
X

വെറുതെ ചോദ്യം ചെയ്ത് സമയം കളയരുത്, ഗുഗിളില്‍ തിരഞ്ഞാല്‍ ഉത്തരം കിട്ടും; ബീഹാര്‍ സീരിയല്‍ കില്ലര്‍ പൊലീസിനോട്

മോഷണക്കേസിലെ പ്രതി എന്ന് വിചാരിച്ച് അറസ്റ്റ് ചെയ്ത കക്ഷി ഒരു സീരിയല്‍ കില്ലറാണെന്ന വിരം വൈകിയാണ് പൊലീസ് അറിയുന്നത്.

ഒരു ബാങ്ക് കവര്‍ച്ചയുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതിയെക്കണ്ട് ആകെ അന്തം വിട്ടിരിക്കുകയാണ് ബീഹാര്‍ പൊലീസ്. മോഷണക്കേസിലെ പ്രതി എന്ന് വിചാരിച്ച് അറസ്റ്റ് ചെയ്ത കക്ഷി ഒരു സീരിയല്‍ കില്ലറാണെന്ന വിരം വൈകിയാണ് പൊലീസ് അറിയുന്നത്.

ഞായറാഴ്ചയാണ് വൈശാലിയിലുള്ള സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ കൊള്ളയടിച്ചതുമായി ബന്ധപ്പെട്ട് അവിനാശ് ശ്രീവാസ്തവ എന്ന 35കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തന്നെ ചോദ്യം ചെയ്യുന്ന പൊലീസിനെ കണ്ടപ്പോള്‍ ഇത്തവണ അന്തം വിട്ടത് അവിനാശ് തന്നെയാണ്. നിങ്ങള്‍ എന്നെക്കുറിച്ച് ചോദിച്ച് വെറുതെ സമയം കളയണ്ട്, ഗൂഗിളില്‍ സൈക്കോ കില്ലര്‍ അമിത് എന്ന് തിരഞ്ഞാല്‍ എല്ലാത്തിനുമുള്ള ഇത്തരം കിട്ടുമെന്നായിരുന്നു അവിനാശിന്റെ കൂസാതെയുള്ള മറുപടി. മാത്രമല്ല താന്‍ ഇരുപത് പേരെ കൊന്നിട്ടുണ്ടെന്നും സമ്മതിച്ചു.

ഉയര്‍ന്ന വിദ്യാഭ്യാസമുള്ള അവിനാശ് ഒരു ഐടി കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്നു. 2002ല്‍ തന്റെ പിതാവ് കൊല്ലപ്പെട്ടതോടെയാണ് അവിനാശിന്റെ ജീവിതം മാറിമറിഞ്ഞത്. തന്റെ പിതാവിനെ കൊന്നയാളെ അവിനാശ് കൊലപ്പെടുത്തി. ഗ്യാംഗ്സ് ഓഫ് വ്യാസേപൂര്‍ എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങളാണ് ഇതിന് പ്രചോദനമായതെന്നാണ് പൊലീസ് പറയുന്നത്. പിതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാല് പേരെ താന്‍ കൊന്നിട്ടുണ്ട്, കുറച്ച് പേര്‍ ഇനിയും തന്റെ ലിസ്റ്റിലുണ്ട്. പിതാവിന്റെ മരണശേഷം കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് കടന്ന അവിനാശ് പാറ്റ്നയിലുള്ള ഒരു അധോലോക സംഘത്തില്‍ ചേരുകയും ചെയ്തു.

ഒരു കവര്‍ച്ചയുമായി ബന്ധപ്പെട്ട് അവിനാശിനെ 2013ല്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഏതായാലും 20 പേരെ കൊന്നിട്ടുണ്ടെന്ന അവിനാശിന്റെ വെളിപ്പെടുത്തലിലൂടെ തെളിയാത്ത പല കൊലപാതക കേസുകളിലും തുമ്പുണ്ടായതിന്റെ സന്തോഷത്തിലാണ് ബീഹാര്‍ പൊലീസ്.

TAGS :

Next Story