Quantcast

പോണ്ടിച്ചേരി കേന്ദ്ര സര്‍വ്വകലാശാല മാഗസിന്‍ വിതരണം തടഞ്ഞതിനെതിരെ പ്രതിഷേധം തുടരുന്നു

MediaOne Logo

Ubaid

  • Published:

    26 May 2018 2:54 PM GMT

പോണ്ടിച്ചേരി കേന്ദ്ര സര്‍വ്വകലാശാല മാഗസിന്‍ വിതരണം തടഞ്ഞതിനെതിരെ പ്രതിഷേധം തുടരുന്നു
X

പോണ്ടിച്ചേരി കേന്ദ്ര സര്‍വ്വകലാശാല മാഗസിന്‍ വിതരണം തടഞ്ഞതിനെതിരെ പ്രതിഷേധം തുടരുന്നു

വിദ്യാര്‍ത്ഥി സമരങ്ങള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകളെ നിശിതമായി വിമര്‍ശിക്കുന്നതാണ് വൈഡ്‌സ്റ്റാന്‍ഡ് എന്ന മാഗസിന്‍. കഴിഞ്ഞ ദിവസം ബിജെപി പ്രവര്‍ത്തകര്‍ സര്‍വ്വകലാശാല കാമ്പസില്‍ മാഗസിന്റെ പ്രതികള്‍ കത്തിച്ചിരുന്നു.

പോണ്ടിച്ചേരി കേന്ദ്ര സര്‍വ്വകലാശാല വിദ്യാര്‍ഥി കൗണ്‍സില്‍ പുറത്തിറക്കിയ മാഗസിന്റെ വിതരണം സര്‍വ്വലാശാല അധികൃതര്‍ തടഞ്ഞതിനെതിരെ പ്രതിഷേധം തുടരുന്നു. മാഗസിന്റെ 4000 കോപ്പികള്‍ സൂക്ഷിച്ചിരുന്ന സ്റ്റുഡന്‍സ് കൗണ്‍സിലിന്റെ ഓഫീസ് അധികൃതര്‍ അടച്ചുപൂട്ടി. കേന്ദ്ര സര്‍ക്കാരിനെതിരായ ലേഖനങ്ങള്‍ മാഗസിനിലുണ്ടെന്ന് ആരോപിച്ചാണ് വിതരണം തടഞ്ഞത്.

വിദ്യാര്‍ത്ഥി സമരങ്ങള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകളെ നിശിതമായി വിമര്‍ശിക്കുന്നതാണ് വൈഡ്‌സ്റ്റാന്‍ഡ് എന്ന മാഗസിന്‍. കഴിഞ്ഞ ദിവസം ബിജെപി പ്രവര്‍ത്തകര്‍ സര്‍വ്വകലാശാല കാമ്പസില്‍ മാഗസിന്റെ പ്രതികള്‍ കത്തിച്ചിരുന്നു. മാഗസിന്‍ പ്രവര്‍ത്തകര്‍ രാജ്യദ്രോഹികളാണെന്ന് ആരോപിക്കുന്ന പോസ്റ്ററുകളും എബിവിപി പ്രവര്‍ത്തകര്‍ പതിച്ചിട്ടുണ്ട്. ജെഎന്‍യു, മദ്രാസ് ഐഐടി , പൂനെ എഫ് ടി ഐ, ഹൈദരാബാദ് സര്‍വകാലാശാല എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥി സമരത്തെ പിന്തുണക്കുന്ന ലേഖനമാണ് ബിജെപിയെ പ്രകോപിപ്പിച്ചത്. ഹൈദരാബാദ് സര്‍വകലാശാലയില്‍ ജീവനൊടുക്കിയ രോഹിത് വെമുലക്ക് ഭരണകൂട കൊലപാതകങ്ങളിലെ രക്തസാക്ഷി എന്ന തലക്കെട്ടോടെ അഭിവാദ്യമര്‍പ്പിച്ച പേജും പ്രകോപിപ്പിച്ചിരിക്കാമെന്ന് യൂണിയന്‍ ഭാരവാഹികള്‍ പറയുന്നു. വിദ്യാര്‍ഥികള്‍ക്കെതിരെ ഒരു തരത്തിലുള്ള നടപടികളും സ്വീകരിച്ചിട്ടില്ലെന്നും പറയുമ്പോഴും മാനവവിഭവശേഷി മന്ത്രാലയം സര്‍വ്വകലാശാല അധികൃതരോട് വിശദീകരണം ആവശ്യപ്പെട്ടതായി അഭ്യൂഹമുണ്ട്.

മാഗസിന്‍ വായിക്കാം

TAGS :

Next Story