ഏക സിവില്‍ കോഡ് നടപ്പാക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്ന് മോദി പറഞ്ഞുവെന്ന് മുസ്‍ലിം ജമാഅത്ത് ഫെഡറേഷന്‍
പ്രധാന മന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് മുസ്ലിം ജമാഅത്ത് ഫെഡറേഷന്‍ നേതൃത്വം ഇക്കാര്യം അറിയിച്ചത്. വിഷയത്തില്‍ ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ ജന്തര്‍ മന്ദറില്‍ നിന്നും പാര്‍ലിമെന്റിലേക്ക് പ്രതിഷേധമാര്‍ച്ച് നടന്നു.
ഏക സിവില്‍ കോഡ് നടപ്പാക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്ന് പ്രധാന മന്ത്രി നരേന്ദ്രമോദി പറഞ്ഞതായി കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന്‍. പ്രധാന മന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് മുസ്ലിം ജമാഅത്ത് ഫെഡറേഷന്‍ നേതൃത്വം ഇക്കാര്യം അറിയിച്ചത്. വിഷയത്തില്‍ ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ ജന്തര്‍ മന്ദറില്‍ നിന്നും പാര്‍ലിമെന്റിലേക്ക് പ്രതിഷേധമാര്‍ച്ച് നടന്നു.
ഏക സിവില്‍ കോഡ് വിഷയത്തില്‍ ആദ്യമായാണ് മുസ്ലിം പണ്ഡിത കൂട്ടായ്മയില്‍ നിന്ന് ഒരു നിവേദനം ലഭിക്കുന്നതെന്നും ഏക സിവില്‍ കോഡ് നടപ്പാക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും ചര്‍ച്ചയില്‍ പ്രധാന മന്ത്രി ഉറപ്പ് നല്‍കിയതായി മുസ്ലിം ജമാഅത്ത് ഫെഡറേഷന്‍ നേതാക്കള്‍ വ്യക്തമാക്കി. വിഷയത്തില്‍ ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ പാര്‍ലമെന്‍റ് മാര്‍ച്ചും നടന്നു. ഒരു പ്രധാന മന്ത്രിക്കും രാജ്യത്ത് ഏകസിവില്‍ കോഡ് നടപ്പാക്കാനാകില്ലെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
എംപി മാരായ എന്‍ കെ പ്രേമ ചന്ദ്രന്‍ , ഇടി മുഹമ്മദ് ബഷീ എന്നിവര്‍ പ്രതിഷേധ മാര്‍ച്ചില്‍ സംസാരിച്ചു. കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന്‍ അധ്യക്ഷന്‍ കടക്കല്‍ അബ്ദുല്‍ അസീസ് മൌലവി, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി തൊടിയൂര്‍ കുഞ്ഞിമുഹമ്മദ് മൌലവി എന്നിവരുടെ നേതൃത്വത്തില്‍ 3000ത്തോളം മഹല്ലുകളെ പ്രതിനിധീകരിച്ചെത്തിയ സംഘമാണ് പ്രധാന മന്ത്രിയെ കണ്ടത്.
Adjust Story Font
16