Quantcast

ബംഗാളില്‍ തൃണമൂല്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ ഗുണ്ടായിസമെന്ന് ആരോപണം

MediaOne Logo

admin

  • Published:

    26 May 2018 7:02 PM GMT

അധികാരം കിട്ടിയതിന്റെ ഹുങ്കില്‍ സംസ്ഥാന വ്യാപകമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ ഗുണ്ടായിസം കാണിക്കുന്നുവെന്നതാണ് പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേരിടുന്ന ഏറ്റവും വലിയ ആരോപണം.

അധികാരം കിട്ടിയതിന്റെ ഹുങ്കില്‍ സംസ്ഥാന വ്യാപകമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ ഗുണ്ടായിസം കാണിക്കുന്നുവെന്നതാണ്
പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേരിടുന്ന ഏറ്റവും വലിയ ആരോപണം. രാഷ്ട്രീയ എതിരാളികളെ തൃണമൂല്‍ ശാരീരികമായി നേരിടുകയും അതിന് പോലീസ് പിന്തുണ നല്‍കുകയും ചെയ്തുവെന്ന ആരോപണം എല്ലായിടത്തു നിന്നും ഉയര്‍ന്നിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ എതിരാളികള്‍ ഉയര്‍ത്തുന്ന ഈ ആരോപണത്തിന് അടിവരയിടുന്നതാണ് മിര്‍ജാപൂര്‍ പഞ്ചായത്തിലെ സിഖ മണ്ഡലിനും കുടുംബത്തിനും അടുത്തിടെ ഉണ്ടായ അനുഭവം.

തെരഞ്ഞെടുപ്പ് ചൂടില്‍ സ്വാഭാവികമായും പശ്ചിമ ബംഗാളില്‍ ശ്രദ്ധാ കേന്ദ്രമാവുന്ന സിംഗൂരിലെ സി.പി.എം സോണല്‍ കമ്മിറ്റി ഓഫീസില്‍ എത്തിയപ്പോഴായിരുന്നു മിര്‍ജാപൂര്‍ പഞ്ചായത്തിലെ സിഖമണ്ഡല്‍ എന്ന സ്ത്രീയും കുടുംബാംഗങ്ങളും അയല്‍ക്കാരും ദേഹം നിറയെ പരിക്കുകളും തോരാത്ത കണ്ണീരുമായി അവിടേയ്ക്ക് എത്തിയത്. സി.പി.എം സ്ഥാനാര്‍ത്ഥിയായി മത്സരിയ്ക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റംഗം രബിന്‍ ദേബിനെ കാണാനെത്തിയതാണ്. ദരിദ്രരായ ഇവര്‍ താമസിയ്ക്കുന്ന സ്ഥലത്ത് നല്ല വീതിയിലുള്ള റോഡ് നിലവിലുണ്ട്. എന്നാല്‍ ഇനിയും റോഡിന് സ്ഥലം വേണമെന്നും അതിനാല്‍ ബാക്കി സ്ഥലവും ഇവര്‍ വിട്ടു നല്‍കണമെന്നും ആവശ്യപ്പെട്ട് തൃണമുല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുറേക്കാലമായി ഭീഷണിപ്പെടുത്തുന്നു. തലേദിവസം ഒരു സംഘം തൃണമൂല്‍ പ്രവര്‍ത്തകര്‍ ഇവരുടെ വീട്ടിലെത്തി ഇറങ്ങിപ്പോകാനാവശ്യപ്പെട്ട് ഭീകരമായി മര്‍ദ്ദിയ്ക്കുകയും കുട്ടികളും സ്ത്രീകളും വൃദ്ധരും അടക്കമുള്ളവരെ മാരകമായി പരിക്കേല്പിയ്ക്കുകയും ചെയ്തു. പോലീസിലേയ്ക്ക് ഫോണ്‍ ചെയ്തപ്പോള്‍ ഇപ്പോള്‍ വരാമെന്ന മറുപടിയല്ലാതെ മറ്റൊന്നും ഉണ്ടായില്ല. സംഭവം വിശദീകരിയ്ക്കുമ്പോള്‍ അവര്‍ക്ക് കരച്ചിലടക്കാനാവുന്നില്ല.

മര്‍ദനമേറ്റവര്‍ പുറത്തു പറയാന്‍ പോലും തയ്യാറാവാതിരിയ്ക്കുകയും സി.പി.എം ഓഫീസുകളില്‍ ആരും പോവാതിരിയ്ക്കുയും ചെയ്യുന്ന സ്ഥിതിയായിരുന്നു കുറച്ചു കാലം മുമ്പ് ഉണ്ടായിരുന്നതെങ്കില്‍ അതില്‍ നിന്നും സ്ഥിതിഗതികള്‍ മാറിത്തുടങ്ങുന്നതിന്റെ സൂചനയും ഈ സംഭവത്തില്‍ നിന്ന് ലഭിയ്ക്കുന്നു.

TAGS :

Next Story