Quantcast

ഭീം മൊബൈല്‍ ആപ്പ് മൂന്ന് പേര്‍ക്ക് പരിചയപ്പെടുത്തിയാല്‍ 10 രൂപ സമ്മാനം

MediaOne Logo

Subin

  • Published:

    26 May 2018 7:47 AM GMT

ഭീം മൊബൈല്‍ ആപ്പ് മൂന്ന് പേര്‍ക്ക് പരിചയപ്പെടുത്തിയാല്‍ 10 രൂപ സമ്മാനം
X

ഭീം മൊബൈല്‍ ആപ്പ് മൂന്ന് പേര്‍ക്ക് പരിചയപ്പെടുത്തിയാല്‍ 10 രൂപ സമ്മാനം

ഓരോദിവസവും ഇത്തരത്തില്‍ 200 രൂപവരെ നേടാന്‍ അവസരമുണ്ടെന്നും പ്രധാന മന്ത്രി മന്‍കിബാത്ത് റേഡിയോ പ്രസംഗത്തില്‍ പറഞ്ഞു.

ഡിജിറ്റല്‍ ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പുറത്തിറക്കിയ ഭീം മൊബൈല്‍ ആപ്പിന്റെ പ്രചാരത്തിനായി പ്രോത്സാഹന സമ്മാന തുക പ്രഖ്യാപിച്ച് പ്രധാന മന്ത്രി. ഭീംആപ്പ് മൂന്ന് പേര്‍ക്ക് പരിചയപ്പെടുത്തുകയും അവര്‍ അത് ഉപയോഗിക്കുകയും ചെയ്താല്‍ പരിചയപ്പെടുത്തിയവര്‍ക്ക് 10 രൂപയാണ് സമ്മാനം.

ഓരോദിവസവും ഇത്തരത്തില്‍ 200 രൂപവരെ നേടാന്‍ അവസരമുണ്ടെന്നും പ്രധാന മന്ത്രി മന്‍കിബാത്ത് റേഡിയോ പ്രസംഗത്തില്‍ പറഞ്ഞു. സൗത്ത് ഏഷ്യയുടെ സാമ്പത്തിക വികസന മുന്നേറ്റം ലക്ഷ്യമിട്ട് ഇന്ത്യ നിര്‍മ്മിച്ച സൗത്ത് ഏഷ്യന്‍ സാറ്റലൈറ്റ് അടുത്തമാസം 5 ന് വിക്ഷേപിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

TAGS :

Next Story