വെങ്കയ്യ നായിഡുവിനെതിരെ അഴിമതി ആരോപണം
വെങ്കയ്യ നായിഡുവിനെതിരെ അഴിമതി ആരോപണം
വെങ്കയ്യ നായിഡുവിന്റെ മകളുടെ സ്വർണ ഭാരത ട്രസ്റ്റിന് തെലങ്കാനസർക്കാർ വിവിധ ഇനത്തിൽ അടക്കേണ്ട രണ്ടുകോടി രൂപ രഹസ്യമായി ഒഴിവാക്കിക്കൊടുത്തു. കൂടാതെ ആന്ധ്രയിലെ നെല്ലൂരിൽ ഭൂരഹിതർക്ക് സംവരണം ചെയ്ത ഭൂമി .....
എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥിയും മുൻ കേന്ദ്രമന്ത്രിയുമായ വെങ്കയ്യ നായിഡുവിെനതിരെ അഴിമതിആേരാപണവുമായി കോൺഗ്രസ്. തെലങ്കാന സർക്കാറുമായി ബന്ധെപ്പട്ട് നായിഡുവിെൻറ മക്കളും കുടുംബവും രഹസ്യകരാറിലൂടെയും മറ്റും കോടികൾ തട്ടിയെടുത്തെന്ന ആരോപണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശാണ് രംഗത്തെത്തിയിരിക്കുന്നത്. വെങ്കയ്യ നായിഡുവിന്റെ മകളുടെ സ്വർണ ഭാരത ട്രസ്റ്റിന് തെലങ്കാനസർക്കാർ വിവിധ ഇനത്തിൽ അടക്കേണ്ട രണ്ടുകോടി രൂപ രഹസ്യമായി ഒഴിവാക്കിക്കൊടുത്തു. കൂടാതെ ആന്ധ്രയിലെ നെല്ലൂരിൽ ഭൂരഹിതർക്ക് സംവരണം ചെയ്ത ഭൂമി കൈക്കലാക്കി. ഇതിനെതിരെ ശക്തമായ പ്രതിഷേധം രൂപപ്പെട്ടതോടെ തിരിച്ചുനൽകേണ്ടിവന്നതായും ജയറാം രമേശ് ആരോപിച്ചു.
ജൂലൈയിൽ നായിഡുവിെൻറ മകെൻറ ഉടമസ്ഥതയിലുള്ള ഹർഷൻ മോട്ടേഴ്സിനും തെലങ്കാന മുഖ്യമന്ത്രിയുടെ മകെൻറ ഉടമസ്ഥതയിലുള്ള ഹിമാനുഷ് മോേട്ടഴ്സിനും ടെൻഡർ നടപടിയില്ലാതെ പൊലീസ് ജീപ്പ് വാങ്ങാൻ 271 കോടി രൂപയുടെ കരാറാണ് സർക്കാർ നൽകിയത്. നായിഡു ചെയർമാനായ കുശാഭൗ മെമ്മോറിയൽ ട്രസ്റ്റിെൻറ പേരിൽ തട്ടിയെടുത്ത 20 ഏക്കർ ഭൂമി 2011ൽ സുപ്രീംകോടതി തിരിച്ചുപിടിച്ചതായും ജയറാം രമേശ് പറഞ്ഞു. ആരോപണങ്ങളുമായി ബന്ധപ്പെട്ട രേഖകൾ തിങ്കളാഴ്ച ഡൽഹിയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ അദ്ദേഹം വിതരണം ചെയ്തു. ഏതുസമയവും സുതാര്യത അവകാശപ്പെട്ട് സംസാരിക്കുന്ന നായിഡു അന്വേഷണം നേരിടണമെന്ന് ജയറാം രമേശ് ആവശ്യപ്പെട്ടു.
അതേസമയം ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും തീര്‍ത്തും രാഷ്ട്രീയപ്രേരിതവുമാണെന്ന് നായിഡു പ്രതികരിച്ചു.
Adjust Story Font
16