റിപ്പബ്ലിക് ദിനത്തില്‍ മുംബൈയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ഭരണഘടനാ സംരക്ഷണ റാലി
റിപ്പബ്ലിക് ദിനത്തില്‍ മുംബൈയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ഭരണഘടനാ സംരക്ഷണ റാലി
മുംബൈയില്‍ പ്രതിപക്ഷ റാലിക്ക് മറുപടിയായി മുഖ്യമന്ത്രി ദേവേദ്ര ഫദ്നവിസിന്‍റെ നേതൃത്വത്തില്‍ ബിജെ പിയും ജാഥ നടത്തി
റിപ്പബ്ലിക് ദിനത്തില്‍ മുംബൈയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ഭരണഘടനാ സംരക്ഷണ റാലി. എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കോണ്‍ഗ്രസ്സ് നേതാവ് അശോക് ചവാന്‍ തുടങ്ങി വിവിധ നേതാക്കള്‍ റാലിയില്‍ പങ്കെടുത്തു. ബി.ജെ.പി ക്കെതിരായ നീക്കം ശക്തമാക്കാന്‍ 29ന് ഡല്‍ഹിയില്‍ സമാന മനസ്കരുമായി ചര്‍ച്ച നടത്തുമെന്ന് ശരത് പവാര്‍ പറഞ്ഞു.
2019 ലെ പൊതു തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ക്കെതിരെയുണ്ടായേക്കാവുന്ന പ്രതിപക്ഷ ഐക്യ നീക്കത്തിന്‍റെ സൂചനയായിരുന്നു റപ്പബ്ലിക് ദിനത്തില്‍ മുംബൈയില്‍ നടന്ന ഭരണഘടനാ സംരക്ഷണ റാലി. അശോക് ചവാനും, ശരത് പവാറിനും, യെച്ചൂരിക്കും പുറമെ, വിമത ജെ ഡി യു നേതാവ് ശരത് യാദവ്, സി.പി.ഐ നേതാവ് ഡി രാജ, പട്ടിതാര്‍ സമര നേതാവ് ഹര്‍ദിക് പട്ടേല്‍ തുടങ്ങിയവരും റാലിയില്‍ പങ്കെടുത്തു.
ബി.ജെ.പി ക്കെതിരായ നീക്കം ശക്തമാക്കുന്നതിന്‍റെ ഭാഗഹമായി 29താം തീയ്യതി ഡല്‍ഹിയില്‍ സമാന മനസ്കരുമായി ചര്‍ച്ച നടത്തുമെന്ന് റാലിക്ക് ശേഷം എന്‍ സി പി അധ്യക്ഷന്‍ ശരത് പവാര്‍ പറഞ്ഞു. 29 ന് എന്‍.സി.പി യുടെ നേതൃയോഗവും നിശ്ചയിച്ചിട്ടുണ്ട്. മുംബൈയില്‍ പ്രതിപക്ഷ റാലിക്ക് മറുപടിയായി മുഖ്യമന്ത്രി ദേവേദ്ര ഫദ്നവിസിന്‍റെ നേതൃത്വത്തില്‍ ബി.ജെ.പി യും ജാഥ നടത്തി.
Adjust Story Font
16