ഫേസ്ബുക്കില്‍ 'കാമുകി' ചമഞ്ഞ യുവാവിനെ പൊലീസുകാരന് വെടിവെച്ചുകൊന്നു
ഫേസ്ബുക്കില്‍ 'കാമുകി' ചമഞ്ഞ യുവാവിനെ പൊലീസുകാരന് വെടിവെച്ചുകൊന്നു
അയ്യനാര് എന്ന ബിഎഡ് വിദ്യാര്‍ഥിയാണ് കൊല്ലപ്പെട്ടത്. കണ്ണനില്‍ നിന്നും പണം തട്ടുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്ന് കരുതപ്പെടുന്നു.
ഫേസ്ബുക്കില്‍ വ്യാജ അക്കൗണ്ട് നിര്‍മ്മിച്ച് കാമുകി ചമഞ്ഞ് വഞ്ചിച്ച യുവാവിനെ പൊലീസ് കോണ്‍സ്റ്റബിള്‍ വെടിവെച്ചുകൊന്നു. തമിഴ്നാട് വിരുതുനഗര്‍ ജില്ലയിലെ കണ്ണന് കുമാര്‍(32) എന്ന പൊലീസുകാരനാണ് തന്നെ വഞ്ചിച്ച 22കാരനെ കൊന്നത്.
പൊങ്കലിനോട് അനുബന്ധിച്ച് പത്ത് ദിവസത്തെ അവധിയിലായിരുന്നു കണ്ണന്‍കുമാര്‍. സ്വദേശമായ വത്തിരായിരുപ്പിലെത്തിയ കണ്ണന് നായര്‍ കാമുകിയെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. പലതവണ പറഞ്ഞിട്ടും കാമുകി ഒഴിഞ്ഞു മാറിയതു കണ്ട് സംശയം തോന്നിയ ഇയാള്‍ നടത്തിയ അന്വേഷണത്തിലാണ് കബളിപ്പിക്കപ്പെട്ട വിവരം തിരിച്ചറിഞ്ഞത്. ഇതോടെ വിഷം കഴിച്ച് ആത്മഹത്യക്ക് കണ്ണന്‍നായര്‍ ശ്രമിച്ചിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കണ്ണനെ കാണാനെത്തിയ സുഹൃത്തുക്കള്‍ക്കൊപ്പം പോയി പിന്നീട് യുവാവിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.
വത്തിരായിരുപ്പിന് അഞ്ച് കിലോമീറ്റര്‍ പരിധിയിലാണ് കൊല നടന്നത്. വെടിയേറ്റാണ് ഇയാള്‍ മരിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അയ്യനാര് എന്ന ബിഎഡ് വിദ്യാര്‍ഥിയാണ് കൊല്ലപ്പെട്ടത്. കണ്ണനില്‍ നിന്നും പണം തട്ടുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്ന് കരുതപ്പെടുന്നു. എണ്ണോര്‍ സ്റ്റേഷനിലെ കോണ്‍സ്റ്റബിളായിരുന്നു കണ്ണന്‍നായര്‍.
Adjust Story Font
16