നാഗാലാന്റ്: തന്റെ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ 3ദിവസത്തിനകമെന്ന് എന്‍ഡിപിപി നേതാവ് നെഫ്യൂ റിയോ
നാഗാലാന്റ്: തന്റെ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ 3ദിവസത്തിനകമെന്ന് എന്‍ഡിപിപി നേതാവ് നെഫ്യൂ റിയോ
രാജിവെക്കില്ലെന്ന് നിലവിലെ മുഖ്യമന്ത്രി സെലിയാംഗ്
നാഗാലാന്റ് സര്‍ക്കാര്‍ രൂപീകരണത്തില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ച് എന്‍ഡിപിപി നേതാവ് നെഫ്യൂ റിയോ. തന്റെ സര്‍ക്കാര്‍ മൂന്ന് ദിവസത്തിനകം സത്യപ്രതിജ്ഞ ചെയ്യുമെന്നും റിയോ അറിയിച്ചു. മന്ത്രിസഭ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് രംഗത്തെത്തിയ എന്‍പിഎഫിനോടും പിന്തുണക്കുന്ന എംഎല്‍എമാരുടെ പട്ടിക നല്‍കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള വ്യക്തമായ ഭൂരിപക്ഷം ഉണ്ടെന്ന് എന്‍ഡിപിപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ നെഫ്യൂ റിയോ വ്യക്തമാക്കി. അടുത്ത ബുധനാഴ്ചയോ വ്യാഴാഴ്ചയോ തന്റെ നേതൃത്വത്തിലുള്ള ബിജെപി-എന്‍ഡിപിപി സഖ്യ സര്‍ക്കാര്‍ അധികാരമേല്‍ക്കും. കേവല ഭൂരിപക്ഷത്തിന് രണ്ട് സീറ്റുകളുടെ കുറവുണ്ടായിരുന്ന തങ്ങള്‍ക്ക് ജെഡിയു സ്ഥാനാര്‍ത്ഥിയുടെയും സ്വതന്ത്രന്റെയും പിന്തുണ ലഭിച്ചിട്ടുണ്ടെന്നും റിയോ അറിയിച്ചു..
നിലവിലെ മുഖ്യമന്ത്രി ടി ആര്‍ സെലിയാംഗ് രാജിവെക്കില്ലെന്നും ഏറ്റവും വലിയ ഒറ്റ കക്ഷിയായ എന്‍പിഎഫിന് സര്‍ക്കാര്‍ രൂപീകരിക്കാനാകുമെന്നും നേരത്തെ അവകാശപ്പെട്ടിരുന്നു. ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സെലിയാംഗ്. ഇരുകൂട്ടരോടും പിന്തുണക്കുന്ന എംഎല്‍എമാരുടെ ഒപ്പുകള്‍ രണ്ട് ദിവസത്തിനകം ഹാജരാക്കാന്‍ ഗവര്‍ണര്‍ പി ബി ആചാര്യ ആവശ്യപ്പെട്ടിട്ടുണ്ട്.
Adjust Story Font
16