മഹാത്മാഗാന്ധി വധം പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹരജി സുപ്രീം കോടതി തള്ളി
മഹാത്മാഗാന്ധി വധം പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹരജി സുപ്രീം കോടതി തള്ളി
അന്വേഷണം ആവശ്യമില്ലെന്ന് കാണിച്ച് അമിക്കസ് ക്യൂറി ഡിസംബറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.ഇത് അംഗീകരിച്ചാണ് കോടതി
ഗാന്ധി വധം പുനരന്വേഷിക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. കേസ് വീണ്ടും അന്വേഷിക്കേണ്ട സാഹചര്യമില്ലെന്ന് കോടതി വ്യക്തമാക്കി. കേസില്‍ ഹര്‍ജിക്കാരന്‍റെ വാദങ്ങള്‍ നിഷേധിച്ച് അമിക്കസ് ക്യൂറി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ശരിവച്ചാണ് കോടതി ഉത്തരവ്.
നാഥുറാം ഗോഡ്സെയുടെ തോക്കില്‍ നിന്നുള്ള മൂന്ന് വെടിയുണ്ടകള്‍ക്ക് പുറമെ മറ്റൊരാളുടെ തോക്കില്‍ നിന്ന് വന്ന നാലമത്തെ വെടിയുണ്ട കൂടി ഗാന്ധിജിയുടെ നെഞ്ചില്‍ തറച്ചിരുന്നുവെന്നും , ഈ വധത്തില്‍ വിദേശ ശക്തി കള്‍ക്ക് പങ്കുണ്ടെന്നുമായിരുന്നു ഹര്‍ജിക്കാരന്‍റെ വാദം,. സവര്‍ക്കര്‍ അനുയായിയും , അഭിനവ് ഭാരത് എന്ന സഘടനയുടെ ഭാരവാഹിയുമായ പങ്കജ് ഫദ്നവിസ് ആയിരുന്നു കോടതിയില്‍ പൊതു താല്‍പര്യ ഹരജി സമര്‍ഡപ്പിച്ചിരുന്നത്. ഹര്‍ജിയില്‍ കഴന്പില്ലെന്ന് ജസ്റ്റിസ് സുപ്രീം കോടതി വിലയിരുന്നു.
കേസില്‍ ഡിസംബറില്‍ അമിക്കസ് ക്യൂറി അമരേന്ദ്ര ശരൺ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഗാന്ധി വധത്തിന് പിന്നില്‍ ഗോഡ്സെ അല്ലാതെ രണ്ടാമതൊരു വ്യക്തിയുമില്ല, നാലാമതൊരു വെടിയുണ്ടയുമില്ല, ഇക്കാര്യം നിസ്സംശയം തെളിഞ്ഞിട്ടുണ്ടെന്ന് അമിക്കസ് വ്യക്തമാക്കിയിരുന്നു. വിദേശ ഏജന്‍സികള്‍ക്ക് പങ്കുണ്ടെന്ന് വാദവും അമിക്ക്സ് ക്യുറി തള്ളുകയായിരുന്നു. ഈ റിപ്പോര്‍ട്ട് ശരിവച്ചാണ് ജസ്റ്റിസ് എസ് എ ബോബഡെ അധ്യക്ഷനായ ബഞ്ച് ഹര്‍ജി തള്ളിയത്
Adjust Story Font
16