20 ലക്ഷം രൂപ തിരിച്ചെടുക്കൂ, എന്റെ മകനെ മടക്കിത്തരൂ... മഥുരയില്‍ കൊല്ലപ്പെട്ട പൊലീസ് ഓഫീസറുടെ അമ്മ
20 ലക്ഷം രൂപ തിരിച്ചെടുക്കൂ, എന്റെ മകനെ മടക്കിത്തരൂ... മഥുരയില്‍ കൊല്ലപ്പെട്ട പൊലീസ് ഓഫീസറുടെ അമ്മ
പ്രതിഷേധക്കാരെ തല്ലിയൊതുക്കുന്ന പൊലീസുകാരുടെ ക്രൂരമുഖം മാത്രമെ ജനങ്ങളും മാധ്യമങ്ങളും കണ്ടിട്ടുണ്ടാകൂ...
പ്രതിഷേധക്കാരെ തല്ലിയൊതുക്കുന്ന പൊലീസുകാരുടെ ക്രൂരമുഖം മാത്രമെ ജനങ്ങളും മാധ്യമങ്ങളും കണ്ടിട്ടുണ്ടാകൂ...എന്നാല്‍ കല്ലും കുറുവടിയും ആയുധങ്ങളുമായി തെരുവിനെ യുദ്ധക്കളമാക്കുന്ന പ്രതിഷേധക്കാരെ വെറും ലാത്തിയും ഷീല്‍ഡും ഉപയോഗിച്ച് നേരിടേണ്ടിവരുന്ന പൊലീസുകാര്‍ വാങ്ങിക്കൂട്ടുന്ന മര്‍ദനങ്ങള്‍ക്ക് പലപ്പോഴും വിലയില്ല. കാരണം അതവരുടെ ജോലി ആണെന്നാണ് പൊതുവെയുള്ള ധാരണ. സംഘര്‍ഷങ്ങളില്‍ ജീവന്‍ നഷ്ടമാകുന്ന പൊലീസുകാരുടെ എണ്ണവും കുറവല്ല. മണിക്കൂറുകള്‍ക്ക് മുമ്പ് ഉത്തര്‍പ്രദേശിലെ മഥുരയില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തിനിടെ കൊല്ലപ്പെട്ട പൊലീസ് സൂപ്രണ്ടന്റ് മുകുള്‍ ദ്വിവേദിയുടെ അമ്മയുടെ കണ്ണീര്‍ ആര് തുടയ്ക്കും. വിചിത്ര ആവശ്യങ്ങള്‍ ഉന്നയിച്ച് മഥുരയില്‍ ഒരു പാര്‍ക്ക് കയ്യേറിയ 3000 ഓളം പ്രതിഷേധക്കാരെ ഒഴിപ്പിക്കുന്നതിനിടെയുണ്ടായ സംഘര്‍ത്തിലാണ് മുകുള്‍ കൊല്ലപ്പെട്ടത്. ഉടന്‍ തന്നെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ മുകുളിന്റെ കുടുംബത്തിന് 20 ലക്ഷം രൂപയുടെ നഷ്ടപരിഹാരവും പ്രഖ്യാപിച്ചു. എന്നാല്‍ സര്‍ക്കാരിന്റെ 20 ലക്ഷം രൂപ തനിക്ക് വേണ്ടെന്നും അത് തിരിച്ചെടുത്തിട്ട് തന്റെ മകനെ മടക്കിത്തരണമെന്നുമാണ് ഈ അമ്മക്ക് യുപി മുഖ്യമന്ത്രി അഖിലേഷ് യാദവിനോട് പറയാനുള്ളത്. 'എനിക്ക് പണം ആവശ്യമില്ല, മുഖ്യമന്ത്രി എന്റെ മകനെ തിരിച്ചു തരണം' - ഇവര്‍ പറയുന്നു. പ്രധാനമന്ത്രി, പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് റദ്ദാക്കുക, 60 ലിറ്റര്‍ ഡീസലും 40 ലിറ്റര്‍ പെട്രോളും ഒരു രൂപക്ക് നല്‍കുക, രാജ്യത്ത് നിലനില്‍കുന്ന കറന്‍സി മാറ്റി പകരം പുതിയ കറന്‍സി കൊണ്ടുവരിക തുടങ്ങിയ വിചിത്ര ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രക്ഷോഭകര്‍ മഥുരയിലെ പാര്‍ക്ക് കയ്യേറിയത്.
Adjust Story Font
16