Quantcast

കാവിവത്കരണം നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി

MediaOne Logo

admin

  • Published:

    26 May 2018 8:54 AM GMT

കാവിവത്കരണം നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി
X

കാവിവത്കരണം നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി

വിദ്യാഭ്യാസ രംഗത്തും രാജ്യത്തും ഒരുപോലെ കാവിവത്ക്കരണം നടക്കും. രാജ്യത്തിന് ഗുണകരമായത് നിശ്ചയമായും നടപ്പിലാകും. കാവിവത്ക്കരണമോ ......

രാജ്യത്തിന് ഗുണകരമാകുമെങ്കില്‍ വിദ്യാഭ്യാസ രംഗത്ത് കാവിവല്‍ക്കരണം നടപ്പാക്കുമെന്ന് കേന്ദ്ര മാനവവിഭവ ശേഷി വകുപ്പ് സഹമന്ത്രി രാംശങ്കര്‍ കതേരിയ. ലഖ്നൗ സര്‍വകലാശാലയില്‍ നടന്ന ചടങ്ങിലായിരുന്നു മന്ത്രിയുടെ പ്രസ്താവന. വാക്കുകള്‍ വിവാദമായതോടെ പിന്നീട് വിശദീകരണവുമായി എത്തിയെങ്കിലും മന്ത്രി പ്രസ്താവനയെ ന്യായീകരിക്കുകയാണ് ചെയ്തത്.

ലഖ്നൗ സര്‍വകലാശാലയില്‍ ഛത്രപതി ശിവജിയുടെ സ്ഥാനാരോഹണത്തെ അനുസ്മരിക്കാന്‍ സംഘടിപ്പിച്ച "ഹിന്ദ്വി സ്വരാജ്‌ ദിവസ്‌ സമാരോഹ്‌" എന്ന ചടങ്ങിലാണ് രാംശങ്കര്‍ കതേരിയ വിദ്വേഷ പ്രസംഗം നടത്തിയത്. സമസ്ത മേഖലയിലും സര്‍ക്കാര്‍ കാവിവല്‍ക്കരണം നടത്തുന്നു എന്നാണ് ചിലര്‍ ആരോപിക്കുന്നത്. തീര്‍ച്ചയായും രാജ്യത്ത് ഗുണകരമാകുമെങ്കില്‍ വിദ്യാഭ്യാസ മേഖലയെ മാത്രമല്ല, രാജ്യത്തെയാകെ കാവി വല്‍ക്കരിക്കുമെന്ന് മന്ത്രി പറഞ്ഞു.

പ്രസംഗം വിവാദമായതോടെ വിശദീകരവുമായെത്തിയ മന്ത്രി തന്റെ വാക്കുളെ ന്യായീകരിച്ചാണ് സംസാരിച്ചത്. രാജ്യ താല്‍പര്യത്തിനെതിരായി ഒന്നും പറഞ്ഞിട്ടില്ലെന്ന് രാംശങ്കര്‍ കതേരിയ വ്യക്തമാക്കി. മുമ്പും നിരവധി തവണ വിദ്വേഷ പ്രസ്താവനകളുടെ പേരില്‍ രാം ശങ്കര്‍ കതീരിയ വിവാദനായകനായിട്ടുണ്ട്‌. പ്രസ്താവനയില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശവുമായി രംഗത്തെത്തിയിട്ടുണ്ട്. വിദ്വേഷ പ്രസംഗം നടത്തുന്നവരെ പ്രധാനമന്ത്രി നിലക്ക് നിര്‍‌ത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

TAGS :

Next Story