Quantcast

ആര്‍എസ്എസ് പരിപാടിക്ക് 51,000 രൂപ സംഭാവന ആവശ്യപ്പെട്ടതായി കോളജുകള്‍

MediaOne Logo

C Dawood

  • Published:

    27 May 2018 11:12 AM GMT

ആര്‍എസ്എസ് പരിപാടിക്ക് 51,000 രൂപ സംഭാവന ആവശ്യപ്പെട്ടതായി കോളജുകള്‍
X

ആര്‍എസ്എസ് പരിപാടിക്ക് 51,000 രൂപ സംഭാവന ആവശ്യപ്പെട്ടതായി കോളജുകള്‍

ഡോ ഭീം റാവു അംബേദ്ക്കര്‍ സര്‍വ്വകലാശാലയിലെ മുഖ്യ പ്രോക്ടറായ മനോജ് ശ്രീവാസ്തവയാണ് 51,000 രൂപ വീതം

ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭഗവത് പങ്കെടുക്കുന്ന പരിപാടിക്കായി 51,000 രൂപ വീതം നല്‍കണമെന്ന ഭീഷണി നിലവിലുണ്ടെന്ന ആരോപണവുമായി സ്വാശ്രയ കോളജുകളുടെ സംഘടന രംഗത്ത്. ആഗ്രയിലെ സ്വാശ്രയ കോളജുകളുടെ കൂട്ടായ്മയായ എസ്എഫ്സിഎഎയാണ് ഗുരുതരമായ ആരോപണവുമായി രംഗതെത്തിയിട്ടുള്ളത്. ഡോ ഭീം റാവു അംബേദ്ക്കര്‍ സര്‍വ്വകലാശാലയിലെ മുഖ്യ പ്രോക്ടറായ മനോജ് ശ്രീവാസ്തവയാണ് 51,000 രൂപ വീതം കെട്ടിവെയ്ക്കാന്‍ തങ്ങളെ നിര്‍ബന്ധിക്കുന്നതെന്നാണ് അസോസിയേഷന്‍റെ ആരോപണം. ആഗ്ര, ബറേലി, അലിഗര്‍ ഡിവിഷനുകളിലെ സര്‍വ്വകലാശാലകളിലെ പ്രഫസര്‍മാരുമായും മറ്റ് അധ്യാപകരുമായും ഈ മാസം 20 മുതല്‍ 24 വരെ നടക്കുന്ന ക്യാമ്പിലാണ് ഭഗവത് ആശയവിനിമയം നടത്തുക.

തങ്ങളുടെ അസോസിയേഷനില്‍ അംഗങ്ങളായ 250 കോളജുകള്‍ നിര്‍ബന്ധിത സംഭാവന ഭീഷണി നേരിടുകയാണെന്നും പ്രശ്നം അറിയിക്കാന്‍ സര്‍വ്വകലാശാല വൈസ് ചാന്‍സിലറെ നേരില്‍ കാണാന്‍ ശ്രമിച്ചുവരികയാണെന്നും ഇതുവരെയായും സമയം ലഭിച്ചിട്ടില്ലെന്നും എസ്എഫ്സിഎഎ ജനറല്‍ സെക്രട്ടറി അഷുതോഷ് പച്ചോരി പറഞ്ഞു. അസോസിയേഷന്‍ അംഗങ്ങള്‍ ആഗ്ര ജില്ല മജിസ്ട്രേറ്റിനെ കണ്ട് നിവേദനം നല്‍കുമെന്നും പരാതിയുടെ ഒരു പകര്‍പ്പ് ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറിക്ക് അയക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഭാവന നല്‍കാത്ത കോളജുകളുടെ അഫ്ലിയേഷന്‍ റദ്ദാക്കുമെന്നാണ് ശ്രീവാസ്തവ ഭീഷണി മുഴക്കിയിട്ടുള്ളതെന്ന് എസ്എഫ്സിഎഎ അസോസിയേഷന്‍ പ്രസിഡന്‍റ് ബ്രജേഷ് ചൌധരി ആരോപിച്ചു. എന്നാല്‍ പ്രാക്റ്റികല്‍‌ പരീക്ഷയുടെ മാര്‍ക്കുകള്‍ സമര്‍പ്പിക്കാത്ത സ്വകാര്യ കോളജുകളുടെ അന്തിമ പരീക്ഷ ഫലം പ്രസിദ്ധീകരിക്കില്ലെന്ന കര്‍ശന നിലപാട് സ്വീകരിച്ചതോടെയാണ് വിവിധ ആരോപണങ്ങളുമായി സ്വകാര്യ മാനേജ്നെന്‍റുകള്‍ രംഗതെത്തിയിട്ടുള്ളതെന്ന് ശ്രീവാസ്തവ അവകാശപ്പെട്ടു.

പരിപാടിക്ക് 100 രൂപ റജിസ്ട്രേഷന്‍ ഫീസ് മാത്രമാണ് ഈടാക്കുന്നതെന്നും ഇത് അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കാന്‍ വേണ്ടിയാണെന്നും ആര്‍എസ്എസ് പ്രാഞ്ച് പ്രചാരക് പ്രമുഖ് പ്രദീപ് വ്യക്തമാക്കി. ശ്രീവാസ്തവക്കെതിരായ ആരോപണങ്ങള്‍ ഗുരുതരമാണെന്നും ഇത് പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story