യഥാര്‍ത്ഥ ഇന്ത്യക്കാര്‍ മലയാളികളെന്ന് കട്ജു
യഥാര്‍ത്ഥ ഇന്ത്യക്കാര്‍ മലയാളികളെന്ന് കട്ജു
കഠിനാധ്വാനികളും മര്യാദയും വിനയവുമുള്ളവരാണ് മലയാളികള്‍. വിശാല ഹൃദയമുള്ളവരാണ്.
യഥാര്‍ത്ഥ ഇന്ത്യക്കാര്‍ മലയാളികളെന്ന് ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജു. കുടിയേറ്റക്കാരുടെ രാജ്യമാണ് ഇന്ത്യ. എന്തിനേയും സ്വീകരിക്കുന്ന മനസ്സാണ് മലയാളികളുടെ സവിശേഷത. കാശ്മീരിയായ തനിക്ക് കാശ്മീരികളെ യഥാര്‍ത്ഥ ഇന്ത്യക്കാരെന്ന് വിളിക്കാനാണ് ഇഷ്ടം. അത് വൈകാരികമായ വിലയിരുത്തലാണ്. യാഥാര്‍ത്ഥ്യബോധത്തോടെ ചിന്തിച്ചാല്‍ മലയാളികളാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നതെന്നും കട്ജു ഫേസ് ബുക്കില്‍ കുറിച്ചു.
ആരാണ് യഥാര്‍ത്ഥ ഇന്ത്യക്കാരെന്ന് ചോദിച്ചുകൊണ്ടാണ് കട്ജുവിന്റെ കുറിപ്പ് തുടങ്ങുന്നത്. കശ്മീരിയായതുകൊണ്ട് കശ്മീരികളെ യഥാര്‍ഥ ഇന്ത്യക്കാരെന്ന് വിളിക്കാനാണ് ആഗ്രഹം. പൂര്‍വ്വികര്‍ മധ്യപ്രദേശില്‍ നിന്നുള്ളവരായതുകൊണ്ട് അവരെയും യഥാര്‍ഥ ഇന്ത്യക്കാരെന്ന് വിളിക്കാന്‍ ആഗ്രഹമുണ്ട്. യുപി, ബംഗാള്‍, ഒഡീഷ, തമിഴ്നാട് തുടങ്ങിയവയോടൊക്കെ ബന്ധമുണ്ട്. അതൊക്കെ വൈകാരികമായ വിലയിരുത്തലുകള്‍ മാത്രമാണ്. എന്നാല്‍ യഥാര്‍ത്ഥ ഇന്ത്യക്കാര്‍ മലയാളികളാണ്.
നിരവധി മതങ്ങള്‍, ജാതികള്‍, ഭാഷകള്‍, ഗോത്രങ്ങള്‍, പ്രാദേശിക വിഭാഗങ്ങള്‍ എന്നിങ്ങനെ നാനാത്വങ്ങളുടെ രാജ്യമാണ് ഇന്ത്യ. ഇന്ത്യയില്‍ ജീവിക്കുന്ന 95 ശതമാനം ആളുകളുടെയും പൂര്‍വികര്‍ വിദേശികളാണ്. യഥാര്‍ഥത്തില്‍ തദ്ദേശീയര്‍ എന്നു പറയാവുന്നത് ആദിവാസികളിലെ ചില വിഭാഗക്കാര്‍ മാത്രമാണ്. എല്ലാ വിഭാഗക്കാരെയും ബഹുമാനിച്ചുകൊണ്ടു മാത്രമേ ഐക്യത്തോടെ കഴിയാനാവൂ. കേരളീയര്‍ അങ്ങനെയാണ്. അതുകൊണ്ട് പ്രതീകാത്മകമായി ഇന്ത്യയെ മുഴുവന്‍ പ്രതിനിധീകരിക്കുന്നത് മലയാളികളാണെന്ന് കാണാം. മലയാളികളെ കണ്ടുപഠിച്ച് അവരില്‍ നിന്ന് കാര്യങ്ങള്‍ ഉള്‍ക്കൊള്ളണം.
പലസ്തീന് പുറത്ത് ആദിമ ക്രിസ്ത്യന്‍ വിഭാഗക്കാര്‍ കേരളത്തിലെ ക്രിസ്ത്യാനികളാണ്. ക്രിസ്തുവിന്റെ ശിഷ്യരിലൊരാളായ തോമശ്ലീഹാ കേരളത്തില്‍ വന്നിരുന്നു. ജൂതന്മാര്‍ കേരളത്തിലെ കൊച്ചിയില്‍ താമസം തുടങ്ങി. കേരളത്തില്‍ ഇസ്ലാം കടന്നുവന്നത് വ്യാപാരത്തിന്റെ ഭാഗമായാണ്. ഇന്ത്യയില്‍ മറ്റിടങ്ങളിലെ പോലുള്ള വിവേചനം കേരളത്തിലെ ദലിതര്‍ നേരിടുന്നില്ല. ശ്രീനാരായണഗുരുവിനെ ഇവിടെ എല്ലാവരും ആദരിക്കുന്നു. ശങ്കരാചാര്യര്‍ ഇന്ത്യ മുഴുവന്‍ സഞ്ചരിച്ചു. ബദരീനാഥ് ക്ഷേത്രത്തിലെ പ്രധാന പൂജാരി ഏപ്പോഴും കേരളത്തില്‍ നിന്നുള്ള നമ്പൂതിരിയായിരിക്കും. അവിടത്തെ പ്രധാന പൂജാരിക്ക് രാവല്‍ എന്നാണ് വിളിപ്പേര്. അദ്ദേഹത്തിന്റെ സഹപൂജാരി നയിബ് രാവലും കേരളത്തില്‍ നിന്ന് തന്നെയുള്ള നമ്പൂതിരി സമുദായക്കാരനാണ്. റോമുമായും അറബ് നാടുകളുമായും 2000 വര്‍ഷം പഴക്കമുള്ള വ്യാപാര ബന്ധമുണ്ട് കേരളത്തിന്. വിഖ്യാത കലാകാരന്മാരേയും ഗണിതശാസ്ത്രജ്ഞരെയും കേരളം സംഭാവന ചെയ്തു.
മലയാളികള്‍ സഞ്ചാരപ്രിയരാണ്. ഭൂമിയുടെ ഏത് കോണിലും മലയാളിയെ കാണാനാകും. നീല്‍ ആംസ്‌ട്രോങ് 1969 ല്‍ ചന്ദ്രനില്‍ കാല്‍കുത്തിയപ്പോള്‍ അവിടെ ഒരു മലയാളി അദ്ദേഹത്തോട് ചായ വേണോ എന്ന് ചോദിച്ചതായി ഒരു തമാശ തന്നെയുണ്ട്. മധ്യപൂര്‍വദേശത്ത് മലയാളികളുടെ വലിയ സാന്നിധ്യമുണ്ട്. ഖത്തറിലേക്ക് ചില മലയാളി മുസ്ലിങ്ങള്‍ കഴിഞ്ഞ വര്‍ഷം തന്നെ ക്ഷണിച്ചിരുന്നു. ദുബൈയിലും നിരവധി മലയാളികളുണ്ട്. ബഹറിനില്‍ അ നാട്ടുകാരെക്കാള്‍ കൂടുതല്‍ മലയാളികളാണ്.
വിദ്യാര്‍ഥിയായിരിക്കുമ്പോഴും അലഹബാദില്‍ അഭിഭാഷകനായി ജോലിചെയ്തപ്പോഴും പതിവായി അവിടെ ചായക്കടകളില്‍ പോകുമായിരുന്നു. അവിടത്തെ തൊഴിലാളികളില്‍ ഭൂരിഭാഗവും മലയാളികളായിരുന്നു. അവരുമായി ഞാന്‍ നല്ല സൗഹൃദത്തിലായി. ഇന്ത്യയിലും വിദേശത്തും മിക്ക ആശുപത്രികളിലും നഴ്‌സുമാരായി മലയാളികളുണ്ട്. കേരളത്തില്‍ നിരക്ഷരര്‍ ഇല്ലെന്നാണ് ഞാന്‍ കരുതുന്നത്. കഠിനാധ്വാനികളും മര്യാദയും വിനയവുമുള്ളവരാണ് മലയാളികള്‍. വിശാല ഹൃദയമുള്ളവരാണ് അവര്‍. പുരോഗമനവാദികളും മതേതര ചിന്താഗതിക്കാരുമാണ്. എല്ലാ ഇന്ത്യക്കാരും മലയാളികളില്‍ നിന്ന് പഠിക്കണം. മലയാളികള്‍ നീണാള്‍ വാഴട്ടെ എന്ന് പറഞ്ഞാണ് കട്ജു ഫേസ് പോസ്റ്റ് അവസാനിപ്പിച്ചത്.
Who are the real Indians ? I am a Kashmiri, so I would like to call Kashmiris as the real Indians. My ancestors...
Publié par Markandey Katju sur jeudi 11 août 2016
Adjust Story Font
16