Quantcast

ഡ്രം അടിച്ച് സൃഷ്ടി ഗിന്നസില്‍

MediaOne Logo

Jaisy

  • Published:

    27 May 2018 1:50 AM GMT

ഡ്രം അടിച്ച് സൃഷ്ടി ഗിന്നസില്‍
X

ഡ്രം അടിച്ച് സൃഷ്ടി ഗിന്നസില്‍

31 മണിക്കൂര്‍ നീണ്ട ഡ്രമ്മിംഗ് മാരത്തോണ്‍ നടത്തിയാണ് ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡ്സില്‍ സൃഷ്ടി ഇടംപിടിച്ചത്

ഡ്രം എന്ന സംഗീതോപകരണം ഇരുപത്തിനാലുകാരിയായ സൃഷ്ടി പഠിതറിന് ജീവശ്വാസം പോലെയാണ്. ഹൃദയമിടിപ്പ് പോലെ അതെപ്പോഴും ഇങ്ങിനെ മുഴങ്ങിക്കൊണ്ടിരിക്കും. ഡ്രമ്മിനോടുള്ള സ്നേഹം മൂത്ത് ഒടുവില്‍ സൃഷ്ടി ഗിന്നസിലുമെത്തി. 31 മണിക്കൂര്‍ നീണ്ട ഡ്രമ്മിംഗ് മാരത്തോണ്‍ നടത്തിയാണ് ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡ്സില്‍ സൃഷ്ടി ഇടംപിടിച്ചത്.

മധ്യപ്രദേശ്, ഇന്‍ഡോര്‍ സ്വദേശിനിയായ സൃഷ്ടിയുടെ ഡ്രം പ്രകടനം തിങ്കളാഴ്ച ഉച്ചക്ക് 12.30 ഓടെയാണ് ആരംഭിച്ചത്. പീന്നീട് അതിന് ഒരു അവസാനവുമുണ്ടായില്ല, ചെവ്വാഴ്ച രാത്രി എട്ട് മണി വരെ ഡ്രം അടിക്കല്‍ തുടര്‍ന്നു. ഇതിനിടയില്‍ മൂന്നു തവണ മാത്രമാണ് സൃഷ്ടി ഇടവേള എടുത്തത്. മെക്സിക്കോക്കാരിയായ സോഫിയയുടെ റെക്കോഡാണ് സൃഷ്ടി തന്റെ 31 മണിക്കൂര്‍ നീണ്ട പ്രകടനത്തിലൂടെ തകര്‍ത്തത്. 24 മണിക്കൂറായിരുന്നു സോഫിയയുടെ റെക്കോഡ്.

ബാബു ശര്‍മ്മയാണ് സൃഷ്ടിയുടെ പരിശീലകന്‍. കഠിനാധ്വാനം ചെയ്യുന്ന കുട്ടിയാണ് സൃഷ്ടിയെന്നു കഴിഞ്ഞ മാസം വിശ്രമമില്ലാതെ പരിശീലനം നടത്തിയതായും ബാബു പറഞ്ഞു. കര്‍ഷകനായ വിനോദ് പഠിതറുടെ മകളാണ് സൃഷ്ടി.

TAGS :

Next Story