Quantcast

വോട്ടിംഗ് മെഷീന്‍ ക്രമക്കേട്; പ്രക്ഷോഭം ശക്തമാക്കാന്‍ ബിഎസ്പി തീരുമാനം

MediaOne Logo

Muhsina

  • Published:

    27 May 2018 5:23 AM GMT

വോട്ടിംഗ് മെഷീന്‍ ക്രമക്കേട്; പ്രക്ഷോഭം ശക്തമാക്കാന്‍ ബിഎസ്പി തീരുമാനം
X

വോട്ടിംഗ് മെഷീന്‍ ക്രമക്കേട്; പ്രക്ഷോഭം ശക്തമാക്കാന്‍ ബിഎസ്പി തീരുമാനം

ഇക്കാര്യത്തില്‍ സമാന മനസ്കരായ പാര്‍ട്ടികളോട് സഹകരിക്കുന്നതില്‍ ഉപേക്ഷ കാണിക്കില്ലെന്ന് ലഖ്നൌവില്‍ നടന്ന അംബേദ്കര്‍ അനുസ്മരണ പരിപാടിയില്‍ മായവതി പറഞ്ഞു.

വോട്ടിംഗ് മെഷീന്‍ ക്രമക്കേട് വിഷയത്തില്‍ ബിജെപി വിരുദ്ധ പാര്‍ട്ടികളുമായി സഹകരിച്ച് പ്രക്ഷോഭം ശക്തമാക്കാന്‍ ബിഎസ്പി തീരുമാനം. ജനാധിപത്യത്തെ സംരക്ഷിക്കലാണ് ഇപ്പോള്‍ ആത്യാവശ്യമെന്ന് മായാവതി പറഞ്ഞു. അതിനിടെ ഉത്തര്‍പ്രദേശില്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങള്‍ കാര്യക്ഷമല്ലെന്ന് ചൂണ്ടിക്കാട്ടി യുപി തെരഞ്ഞടുപ്പ് കമ്മീഷന്‍‌ തന്നെ രംഗത്തെത്തി.

വോട്ടിംഗ് മെഷീനെതിരായ ആരോപണത്തില്‍ ബിജെപി തന്നെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നാണ് മായവതിയുടെ ആരോപണം. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസുള്‍പ്പെടെയുള്ള ബിജെപി വിരുദ്ധ പാര്‍ട്ടികളെയെല്ലാം സഹകരിപ്പിച്ച് വോട്ടീംഗ് മെഷീന്‍ അട്ടിമറി തുറന്ന് കാട്ടുകയാണ് മായാവതിയുടെ ലക്ഷ്യം.
ഇക്കാര്യത്തില്‍ സമാന മനസ്കരായ പാര്‍ട്ടികളോട് സഹകരിക്കുന്നതില്‍ ഉപേക്ഷ കാണിക്കില്ലെന്ന് ലഖ്നൌവില്‍ നടന്ന അംബേദ്കര്‍ അനുസ്മരണ പരിപാടിയില്‍ മായവതി പറഞ്ഞു. അതിനിടെ ബിഎസ്പി അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണത്തിന് ബലമേകി വോട്ടിംഗ് മെഷീനില്‍ പ്രശ്നങ്ങളുണ്ടെന്ന് വ്യക്തമാക്കി യുപി തിരഞ്ഞടുപ്പ് കമ്മീഷന്‍‌ തന്നെ രംഗത്തെത്തി.

സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷണര്‍ എസ്കെ അഗര്‍വാള്‍ മുഖ്യ തെരഞ്ഞടുപ്പ് കമ്മീഷണര്‍ക്ക് അയച്ച കത്തിലാണ് ഇക്കാര്യമുള്ളത്. മിക്ക വോട്ടിംഗ് യന്ത്രങ്ങളുടെയും പ്രവര്‍ത്തനം കാര്യക്ഷമമല്ല, വരാനിനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ ഇവ ഉപയോഗിക്കാനാകില്ല. അതിനാല്‍ പുതിയ വോട്ടിംഗ് മെഷീന്‍ അനുവദിക്കുകയോ അല്ലെങ്കില്‍ പഴയ ബാലറ്റ് പേപ്പര്‍ സംവിധാനം പുനസ്ഥാപിക്കാന്‍‌ അനുവദിക്കുകയോ ചെയ്യണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

TAGS :

Next Story