തനിക്കും നീതി കിട്ടി, പ്രതികള്‍ക്ക് ഒരിക്കലും പരോള്‍ കൊടുക്കരുത്: ബില്‍ക്കിസ് ബാനോ
തനിക്കും നീതി കിട്ടി, പ്രതികള്‍ക്ക് ഒരിക്കലും പരോള്‍ കൊടുക്കരുത്: ബില്‍ക്കിസ് ബാനോ
പതിനഞ്ച് വര്‍ഷം നീണ്ട നിയമ യുദ്ധത്തിന്റെ തിക്താനുഭവം പങ്കുവച്ച് ഗുജറാത്ത് വംശഹത്യക്കിടെ കൂട്ട ബലാത്സംഗത്തിരയായ ബില്‍ക്കിസ് ബാനോവും കുടുംബവും ഡല്‍ഹിയില്‍.
പതിനഞ്ച് വര്‍ഷം നീണ്ട നിയമ യുദ്ധത്തിന്റെ തിക്താനുഭവം പങ്കുവച്ച് ഗുജറാത്ത് വംശഹത്യക്കിടെ കൂട്ട ബലാത്സംഗത്തിരയായ ബില്‍ക്കിസ് ബാനോവും കുടുംബവും ഡല്‍ഹിയില്‍. വിചാരണ കോടതി വെറുതെ വിട്ട പൊലീസുകാരുള്‍പ്പെടുന്ന പ്രതികളെ ഹൈക്കോടതി ശിക്ഷിച്ചതില്‍ സന്തോഷമുണ്ടെന്ന് ബില്‍ക്കിസ് പറഞ്ഞു. പ്രതികള്‍ ശിക്ഷ ഇളവ് തേടി സുപ്രിംകോടതിയെ സമീപിച്ചാല്‍ താനും സുപ്രിംകോടതിയില്‍ പോകുമെന്നും ബില്‍ക്കിസ് പറഞ്ഞു.
ഗര്‍ഭിണിയായിരുന്ന ബില്‍ക്കീസ് ബാനു ഗുജറാത്ത് വംശഹത്യക്കിടെ 2002 മര്‍ച്ച് മൂന്നിനാണ് കൂട്ട ബലാത്സംഗത്തിന് ഇരയായത്. ഒപ്പം കുടുംബത്തിലെ 14 പേരുടെ കൊലപാതകത്തിനും ബില്‍ക്കിസ് അന്ന് സാക്ഷിയായി. കേസില്‍ കഴിഞ്ഞ ദിവസം ബോംബെ ഹൈക്കോടതി 12 പ്രതികള്‍ക്ക് ജീവപര്യന്തം അടക്കമുള്ള ശിക്ഷ വിധിച്ചു. വിചാരണ കോടതി വിട്ടയച്ച പൊലീസുദ്യോഗസ്ഥരടക്കമുള്ളവരെയും കോടതി ശിക്ഷിച്ചു. പ്രതികള്‍ക്ക് വധശിക്ഷ കിട്ടിയില്ലെങ്കിലും ബില്‍ക്കിസ് സന്തോഷ വതിയാണ്. 15 വര്‍ഷം നീണ്ട നിയമ പോരാട്ട കാലത്ത് സഹിച്ച ഭീഷണികളും വേദനകളും ഓര്‍ത്തെടുത്തപ്പോള്‍ ബില്‍ക്കിസിന്റെ ഭര്‍ത്താവ് യാക്കൂബിന്റെ തൊണ്ടയിടറി.
നിയമപോരാട്ടം താല്‍കാലികമായി അവസാനിപ്പിച്ചെങ്കിലും പ്രതികള്‍ ശിക്ഷാ ഇളവ് തേടി സുപ്രിംകോടതിയെ സമീപിച്ചാല്‍ ബില്‍ക്കിസും നിയമ പോരാട്ടം തുടരും. സാമൂഹ്യ പ്രവര്‍ത്തകരുടെ വിവിധ കൂട്ടായ്മകളുടെ ആഭിമുഖ്യത്തിലായിരുന്നു ബില്‍ക്കിസ് ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരെ കണ്ടത്. കോടതി വിധി തനിക്കൊരു പുതിയ തുടക്കമാണ് നല്‍കുന്നത്. 15 വര്‍ഷമായി ഭയപ്പെടോടെയായിരുന്നു ജീവിച്ചിരുന്നത്. നിരന്തരം താമസസ്ഥലങ്ങല്‍ മാറേണ്ടി വന്നിരുന്നു. വീട്ടിലേക്ക് മടങ്ങിപോകാന്‍ കഴിയാത്ത സാഹചര്യമായിരുന്നു. കോടതി കുറ്റവാളികളായി കണ്ടെത്തിയവര്‍ക്ക് പരോള്‍ നല്‍കരുതെന്നും ബാനോ പറയുന്നു.
Adjust Story Font
16