ജനിതക മാറ്റം വരുത്തിയ കടുക് വിഷമെന്ന് ജാഗരണ്‍ മഞ്ച്
ജനിതക മാറ്റം വരുത്തിയ കടുക് വിഷമെന്ന് ജാഗരണ്‍ മഞ്ച്
ജനിതക മാറ്റം വരുത്തിയ കടുകിന് അനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് സംഘപരിവാര്‍ സംഘടനയായ സ്വദേശി ജാഗരണ്‍ മഞ്ച് പ്രധാനമന്ത്രിക്ക് കത്തയച്ചു.
ജനിതക മാറ്റം വരുത്തിയ കടുകിന് അനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് സംഘപരിവാര്‍ സംഘടനയായ സ്വദേശി ജാഗരണ്‍ മഞ്ച് പ്രധാനമന്ത്രിക്ക് കത്തയച്ചു. ജനിതകമാറ്റം വരുത്തിയ കടുക് പരിസ്ഥിതിക്കും ഭക്ഷ്യസുരക്ഷയ്ക്കും ഭീഷണിയാണെന്നും സ്വദേശി ജാഗരണ്‍ മഞ്ച് അയച്ച കത്തില്‍ പറയുന്നു. വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്.
ജനിതകമാറ്റം വരുത്തിയ കടുക് വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യാന്‍ ഡല്‍ഹി സര്‍വ്വകലാശാലയിലെ ഒരുവിഭാഗം ഗവേഷകരാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനെ സമീപിച്ചത്. പദ്ധതി വിലയിരുത്തിയ ജെനറ്റിക്ക് എഞ്ചിനീയറിങ് അപ്രൈസല്‍ കമ്മിറ്റി അംഗീകാരം നല്‍കാന്‍ പരിസ്ഥിതി മന്ത്രാലയത്തിനോട് ശുപാര്‍ശ ചെയ്യുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് സംഘപരിവാര്‍ സംഘടനയായ സ്വദേശി ജാഗരണ്‍ മഞ്ച് ഇതിനെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ചത്.
ജനിതകമാറ്റം വരുത്തിയ കടുക് ഭക്ഷ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും ജൈവവൈവിധ്യത്തെ തന്നെ ഇല്ലാതാക്കുമെന്നും അതിനാല്‍ അനുമതി നല്‍കരുതെന്നും കത്തില്‍ ആവശ്യപ്പെടുന്നു. ഭക്ഷ്യഎണ്ണയുടെ ഉത്പാദനം ജനിതകമാറ്റം വരുത്തിയ കടുകിന്റെ കൃഷിയിലൂടെ വര്‍ധിപ്പിക്കാമെന്ന വാദം തെറ്റാണെന്നും ജനിതകമാറ്റം വരുത്തിയ കടുക് സംബന്ധിച്ച വാദങ്ങള്‍ അശാസ്ത്രീയമാണെന്നും സ്വദേശി ജാഗരണ്‍ മഞ്ച് പറയുന്നു. നിക്ഷിപ്ത താല്‍പര്യക്കാരാണ് ഇതിനുപിന്നില്‍. ജനിതകമാറ്റം വരുത്തിയ കടുകിനേക്കാള്‍ വിള ലഭിക്കുന്ന വിത്തുകള്‍ വേറെയുണ്ട്. ജനിതകമാറ്റം വരുത്തിയ വിളകള്‍ സംബന്ധിച്ച കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണെന്ന കാര്യവും സ്വദേശി ജാഗരണ്‍ മഞ്ച് കണ്‍വീനര്‍ അശ്വനി മഹാജന്‍ പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ചൂണ്ടികാട്ടുന്നുണ്ട്.
ജി എം കടുകിന് അനുമതിക്ക് ജിഇഎസി ശുപാര്‍ശ ചെയ്തതിനെതിരെ കര്‍ഷസംഘടനകള്‍ പരിസ്ഥിതി മന്ത്രാലയത്തിന് മുമ്പില്‍ നേരത്തെ പ്രതിഷേധം നടത്തിയിരുന്നു.
Adjust Story Font
16