ആര്‍.എസ്.എസ് നേതാവിനെ അറസ്റ്റ് ചെയ്താല് കര്‍ണാടക കത്തുമെന്ന് യദിയൂരപ്പ
ആര്‍.എസ്.എസ് നേതാവിനെ അറസ്റ്റ് ചെയ്താല് കര്‍ണാടക കത്തുമെന്ന് യദിയൂരപ്പ
ഭട്ടിനെ അറസ്റ്റ് ചെയ്യുന്നതു മൂലമുണ്ടാകുന്ന എല്ലാ ക്രമസമാധാന പ്രശ്‌നങ്ങള്‍ക്കും സര്‍ക്കാറിനാണ് ഉത്തരവാദിത്വം.
ആര്‍.എസ്.എസ് നേതാവ് കല്ലട്ക്ക പ്രഭാകര്‍ ഭട്ടിനെ അറസ്റ്റ് ചെയ്താല് കര്‍ണാടക കത്തുമെന്ന് ബി.ജെ.പി നേതാവ് ബി എസ് യദിയൂരപ്പ. വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ പ്രഭാകര്‍ ഭട്ടിനെ അറസ്റ്റ് ചെയ്‌തേക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് യദിയൂരപ്പയുടെ ഭീഷണി. ഭട്ടിനെതിരായി രജിസ്റ്റര്‍ ചെയ്യപ്പെട്ട ഏതെങ്കിലും കേസില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്താല്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങുമെന്നും പ്രതിഷേധത്തിന്റെ തീയില്‍ സംസ്ഥാനം കത്തുമെന്നും യദിയൂരപ്പ പറഞ്ഞു. പ്രതിഷേധ സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ആര്‍ക്കെങ്കിലുമെതിരെ കേസെടുക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഭട്ടിനെ അറസ്റ്റ് ചെയ്യുന്നതു മൂലമുണ്ടാകുന്ന എല്ലാ ക്രമസമാധാന പ്രശ്‌നങ്ങള്‍ക്കും സര്‍ക്കാറിനാണ് ഉത്തരവാദിത്വം. കോണ്‍ഗ്രസ് മന്ത്രിസഭയിലെ ചില മന്ത്രിമാരാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്, പോലീസ് ബിജെപിക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കുന്നില്ലെന്നും യദിയൂരപ്പ പറഞ്ഞു. ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ശരത് മാഡിവാലയുടെ കൊലപാതകത്തില്‍ പ്രതിഷേധിക്കുന്നതിന് ദക്ഷിണ കര്‍ണാടകയില്‍ ബി.ജെ.പി നടത്തിയ പ്രതിഷേധ പരിപാടിയില്‍ പ്രസംഗിക്കവെയാണ് യദിയൂരപ്പ രൂക്ഷമായ പ്രതികരണം നടത്തിയത്.
Adjust Story Font
16