Quantcast

പുകയില ഉത്പന്നങ്ങള്‍ക്കൊപ്പം മിഠായി വില്‍പന വേണ്ടെന്ന് കേന്ദ്രം

MediaOne Logo

Jaisy

  • Published:

    27 May 2018 7:32 AM GMT

പുകയില ഉത്പന്നങ്ങള്‍ക്കൊപ്പം മിഠായി വില്‍പന വേണ്ടെന്ന് കേന്ദ്രം
X

പുകയില ഉത്പന്നങ്ങള്‍ക്കൊപ്പം മിഠായി വില്‍പന വേണ്ടെന്ന് കേന്ദ്രം

സെപ്തംബര്‍ 21ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്കയച്ച കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്

കുട്ടികള്‍ക്കിടയിലെ ലഹരിമരുന്ന് ഉപയോഗം തടയാന്‍ കര്‍ശന മാര്‍ഗനിര്‍ദ്ദേശങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്ന കടകളില്‍ ചോക്ലേറ്റ്, മിഠായികള്‍, ബിസ്‌ക്കറ്റ്, കോള തുടങ്ങിയവ വില്‍ക്കുന്നത് തടയുന്നതിനുള്ള സംവിധാനമൊരുക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. സെപ്തംബര്‍ 21ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്കയച്ച കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്ന കടകളില്‍ കുട്ടികളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള ഉത്പന്നങ്ങള്‍ വില്‍പ്പന നടത്തരുതെന്നും ഇത്തരം കടകള്‍ക്ക് ലൈസന്‍സ് നല്‍കുമ്പോള്‍ ശ്രദ്ധിക്കണമെന്നും കേന്ദ്രം നിര്‍ദ്ദേശിക്കുന്നു. ഇത്തരം ഉത്പന്നങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് ലൈസന്‍സ് നല്‍കുന്നത് സംബന്ധിച്ച നിയന്ത്രണങ്ങളിലൂടെ പുകയില വില്‍പ്പനയും തടയാന്‍ സാധിക്കുമെന്ന് നാഷണല്‍ ഹെല്‍ത്ത് മിഷന്‍ സാമ്പത്തിക ഉപദേഷ്ടാവ് അരുണ്‍ ഝാ പറഞ്ഞു. കുട്ടികളെ ലക്ഷ്യമിട്ട് പുകയിലയുടെ അംശമുള്ള ഉത്പന്നങ്ങള്‍ വിപണിയിലെത്തുന്നത് നിയന്ത്രിക്കാനും ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്രത്തിന്റെ കത്തിനോട് എല്ലാം സംസ്ഥാനങ്ങളും അനുകൂലമായിട്ടാണ് പ്രതികരിച്ചതെന്നും അരുണ്‍ പറഞ്ഞു.

TAGS :

Next Story