Quantcast

തട്ടിപ്പുകാരുടെ വിദേശത്തെയടക്കം സ്വത്ത് കണ്ടുകെട്ടാന്‍ നിയമം വരുന്നു

MediaOne Logo

Sithara

  • Published:

    27 May 2018 3:01 AM GMT

തട്ടിപ്പുകാരുടെ വിദേശത്തെയടക്കം സ്വത്ത് കണ്ടുകെട്ടാന്‍ നിയമം വരുന്നു
X

തട്ടിപ്പുകാരുടെ വിദേശത്തെയടക്കം സ്വത്ത് കണ്ടുകെട്ടാന്‍ നിയമം വരുന്നു

100 കോടി രൂപക്ക് മുകളിലുള്ള സാമ്പത്തിക തട്ടിപ്പുകള്‍ തടയുന്നതിനുള്ള നിയമ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം.

100 കോടി രൂപക്ക് മുകളിലുള്ള സാമ്പത്തിക തട്ടിപ്പുകള്‍ തടയുന്നതിനുള്ള നിയമ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. തട്ടിപ്പ് നടത്തുന്നവര്‍ രാജ്യം വിടുന്നത് തടയുകയാണ് ബില്ലിന്‍റെ പ്രധാന ലക്ഷ്യം. ഇത്തരക്കാരുടെ വിദേശത്തെയടക്കം സ്വത്ത് വകകള്‍ കണ്ടുകെട്ടുന്നതിനും നടപടികള്‍ വേഗത്തിലാക്കാന്‍ പ്രത്യേക കോടതി രൂപീകരിക്കുന്നതിനും ബില്ലില്‍ ശിപാര്‍ശയുണ്ട്.

ബാങ്ക് തട്ടിപ്പ് അടക്കമുള്ള ‌ കോടികളുടെ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തി പ്രമുഖര്‍ രാജ്യം വിടുന്നത് പതിവായ സാഹചര്യത്തിലാണ് ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുന്നത്. പാര്‍ലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാം ഘട്ടത്തില്‍ ബില്‍ പരിഗണനക്ക് വന്നേക്കും. ഫ്യുജിറ്റീവ് ഇക്കണോമിക് ഒഫന്‍ഡേഴ്സ് ബില്‍ (Fugitive Economic Offenders Bill) എന്ന് പേരിട്ടിരിക്കുന്ന നിയമ ഭേദഗതി ബില്‍ നിര്‍ണ്ണായക ശിപാര്‍ശകളാണ് മുന്നോട്ട് വെക്കുന്നത്.

100 കോടിയോ അതിന് മുകളിലോ സാമ്പത്തിക ക്രമക്കേട് നടത്തി രാജ്യം വിടുന്നവരുടെ ഇന്ത്യയിലെയും വിദേശത്തെയും സ്വത്ത് വകകള്‍ കണ്ടുകെട്ടുക, ഒപ്പം ബിനാമികളുടെ സ്വത്ത് കണ്ടുകെട്ടുക, അതുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തിലാക്കുക തുടങ്ങിയവയാണ് ഇവയില്‍ പ്രധാനം. ഒപ്പം ഇത്തരം കേസുകള്‍ക്കായി പ്രത്യേക കോടതി രൂപീകരിക്കാനും ബില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.

വിജയ് മല്യ, നീരവ് മോദി, മെഹുല്‍ ചോക്സി അടക്കമുള്ള ഇത്തരം തട്ടിപ്പുകാരെ ഇന്ത്യയിലെത്തിക്കുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടെന്ന വിമര്‍ശം പ്രതിപക്ഷം ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്.

TAGS :

Next Story