ടിഡിപിയുടെയും വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെയും അവിശ്വാസപ്രമേയം ഇന്നും പരിഗണിച്ചില്ല
ടിഡിപിയുടെയും വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെയും അവിശ്വാസപ്രമേയം ഇന്നും പരിഗണിച്ചില്ല
അവിശ്വാസപ്രമേയത്തെ നേരിടാന്‍ തയ്യാറാണെന്ന് സര്‍ക്കാര്‍
അവിശ്വാസപ്രമേയം പരിഗണനയ്ക്കെടുക്കാതെ പാര്‍ലമെന്‍റ് ഇന്നത്തേക്ക് പിരിഞ്ഞു. ടിഡിപി, എഐഎഡിഎംകെ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങിയതിനെ തുടര്‍ന്നാണ് ഇരുസഭകളും നിര്‍ത്തിവെച്ചത്. ടിഡിപിയുടെ അവിശ്വാസപ്രമേയത്തെ നേരിടാന്‍ തയ്യാറാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. പ്രതിഷേധത്തെ തുടര്‍ന്ന് രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു.
ആന്ധ്രയ്ക്ക് പ്രത്യേകപദവിയെന്ന ആവശ്യത്തില്‍ ടിഡിപിയും വൈഎസ്ആര്‍ കോണ്‍ഗ്രസും കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിന് 9 ഓളം പ്രതിപക്ഷപാര്‍ട്ടികള്‍ പിന്തുണ പ്രഖ്യാപിച്ചെങ്കിലും ഇന്നും സ്പീക്കര്‍ പരിഗണനയ്ക്കെടുത്തില്ല. സഭ ചേര്‍ന്നപ്പോഴെ എഐഎഡിഎംകെ അംഗങ്ങളും ടിഡിപി അംഗങ്ങളും നടുത്തളത്തിലിറങ്ങി പ്രതിഷേധം ആരംഭിച്ചു. ഇതോടെ ബഹളത്തിനിടെ നോട്ടീസ് പരിഗണിക്കില്ലെന്ന നിലപാടില്‍ സ്പീക്കര്‍ ഉറച്ചുനിന്നു. അവിശ്വാസപ്രമേയത്തെ നേരിടാന്‍ തയ്യാറാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
അംഗങ്ങള്‍ക്ക് ടിഡിപി വിപ്പ് നല്‍കിയിട്ടുണ്ട്. അതിനിടെ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ശിവസേനയും പിന്തുണയ്ക്കുന്ന കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കുവെന്ന് എഐഎഡിഎംകെയും വ്യക്തമാക്കി. പ്രതിഷേധത്തെ തുടര്‍ന്ന് രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു.
Adjust Story Font
16