Quantcast

കശ്‍മീരില്‍ ഏറ്റുമുട്ടല്‍: 8 സൈനികര്‍ കൊല്ലപ്പെട്ടു

MediaOne Logo

Alwyn K Jose

  • Published:

    27 May 2018 7:29 AM

കശ്‍മീരില്‍ ഏറ്റുമുട്ടല്‍: 8 സൈനികര്‍ കൊല്ലപ്പെട്ടു
X

കശ്‍മീരില്‍ ഏറ്റുമുട്ടല്‍: 8 സൈനികര്‍ കൊല്ലപ്പെട്ടു

സംഭവത്തില്‍ രണ്ടു ഭീകരരെ സൈന്യം വധിച്ചു. ഭീകരരുടെ ആക്രമണത്തില്‍ എട്ട് സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

ജമ്മു കശ്‍മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഭീകരരുടെ ആക്രമണത്തില്‍ എട്ട് സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. വെടിവെപ്പില്‍ 24 സൈനികര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ രണ്ടു ഭീകരരെ സൈന്യം വധിച്ചു. ജമ്മു കശ്‍മീറിലെ പാംപോറിനടുത്തു വെച്ച് സിആര്‍പിഎഫിന്റെ വാഹനത്തിനു നേരെ രണ്ടംഗ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. പ്രദേശത്തിന്റെ പൂര്‍ണ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. പരിക്കേറ്റ സൈനികരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സിആര്‍പിഎഫ് കമാന്റന്റ് രാജേഷ് യാദവ് പറഞ്ഞു. ഫയറിങ് റേഞ്ചില്‍ പരിശീലനം പൂര്‍ത്തിയാക്കി മടങ്ങി വരുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്ന് യാദവ് വ്യക്തമാക്കി. പാകിസ്താനില്‍ നിന്നു നുഴഞ്ഞുകയറിയ ഭീകരരാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക വിവരമെന്ന് യാദവ് സൂചിപ്പിച്ചു.

TAGS :

Next Story