ഉത്തരേന്ത്യയില്‍ പ്രളയക്കെടുതി
ഉത്തരേന്ത്യയില്‍ പ്രളയക്കെടുതി
ബീഹാറിന് പുറമെ ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തരാഘണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് പ്രളയക്കെടുതി അനുഭവിക്കുന്നത്.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രളയക്കെടുതി തുടരുന്നു. ബീഹാറില്‍ മാത്രം മരണസംഖ്യ 90 കടന്നു. പ്രളയ ബാധിത സംസ്ഥാനങ്ങളി മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും സംസാരിച്ചു. ദുരന്ത നിവരാണത്തിന് സംസ്ഥാനങ്ങള്‍ക്ക് എല്ലാ സഹായവും നല്‍കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
ബീഹാറിന് പുറമെ ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തരാഘണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് പ്രളയക്കെടുതി അനുഭവിക്കുന്നത്. ഗംഗയുള്‍പ്പെടെ പ്രധാന നദികളെയല്ലാം കരകവിഞ്ഞ് ഒഴുകുകയാണ്. ബീഹാറില്‍ കഖാരിയ ജില്ലയിലെ വിവിധ ഗ്രാമങ്ങളിലും ബക്‌സര്‍, ബഗല്‍പുര്‍ ,ബോജ് പൂര്‍ പ്രദേശങ്ങളിലും ജന ജീവതം ദുസ്സഹമാക്കും വിധം വെള്ളം കയറിയിട്ടുണ്ട്. പട്‌ന, വൈശാലി, സരണ്‍ തുടങ്ങിയ പട്ടണങ്ങളിലെ നദീതീര പ്രദേശങ്ങള്‍ പൂര്‍ണമായും വെള്ളത്തിനടിയിലാണ്.
ദേശിയ ദുരന്ത നിരാവരണ സേനയുടെ അഞ്ച് യൂണിറ്റുകള്‍ ഇപ്പോള്‍ പട്‌നയിലുണ്ട് രക്ഷാ പ്രവര്‍ത്തനം. ബീഹാറില്‍ മാത്രമായി 45000 പേരെ മാറ്റി പ്പാര്‍പ്പിച്ചു. മധ്യപ്രദേശില്‍ രേവ, സത്‌ന, പന്ന ജില്ലകളിലാണ് പ്രളയകെടുതി രൂക്ഷം. മുഖ്യമന്ത്രി ശിവരാജ് സിംഗ് കഴിഞ്ഞ ദിവസം ഈ മേഖലകള്‍ സന്ദര്‍ശിച്ചിരുന്നു. ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും ഉത്തരാഘണ്ഡിലും സമാനമായ സ്ഥിതിയാണ് തുടരുന്നത്.
Adjust Story Font
16