Quantcast

ഓണം സംഘപരിവാറിന് വാമനജയന്തി തന്നെ; ആശംസകളുമായി അമിത് ഷാ

MediaOne Logo

Sithara

  • Published:

    28 May 2018 5:28 PM GMT

ഓണം സംഘപരിവാറിന് വാമനജയന്തി തന്നെ; ആശംസകളുമായി അമിത് ഷാ
X

ഓണം സംഘപരിവാറിന് വാമനജയന്തി തന്നെ; ആശംസകളുമായി അമിത് ഷാ

വാമന ജയന്തി ആശംസകള്‍ നേര്‍ന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ.

വാമന ജയന്തി ആശംസകള്‍ നേര്‍ന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. ഓണവുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ മഹാബലിക്ക് പകരം വാമന സങ്കല്‍പ്പം അവതരിപ്പിക്കാന്‍ വ്യാപകശ്രമം നടത്തുന്നതിനിടെയാണ് അമിഷ് ഷായുടെ ഫേസ് ബുക്ക് പോസ്റ്റ്. "ഭഗവാന്‍ വിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമാണ് വാമനന്‍. ഏവര്‍ക്കും വാമന ജയന്തി ആശംസകള്‍" എന്നാണ് ഫേസ് ബുക്ക് പോസ്റ്റ്. മഹാബലിയെ ചവിട്ടി താഴ്ത്തുന്ന വാമനന്റെ ചിത്രവുമുണ്ട്.

തിരുവോണം എന്ന വാമനജയന്തി ആഘോഷം എന്ന പേരില്‍ ആര്‍എസ്എസ് മുഖപ്രസിദ്ധീകരണത്തില്‍ വന്ന ലേഖനം വിവാദമായതിന് പിന്നാലെയാണ് അമിത് ഷായുടെ ആശംസ. ഓണത്തോട് അനുബന്ധിച്ച് വാമനന്‍റെ കവര്‍ചിത്രവുമായി ഇറങ്ങിയ കേസരിയിലാണ് വാമനനെ പ്രകീര്‍ത്തിക്കുന്ന ലേഖനമുള്ളത്. മഹാബലിക്ക് പകരം വാമനനെയാണ് അനുസ്മരിക്കേണ്ടത് എന്നാണ് കേസരി ലേഖനത്തിന്‍റെ സംഗ്രഹം. മഹാബലിയെന്ന അസുര ചക്രവര്‍ത്തിയെ വാമനനെന്ന സവര്‍ണ്ണന്‍ ചതിച്ചു എന്നത് കള്ളക്കഥയാണ്. മഹാബലി ഐശ്വര്യത്തില്‍ അഹങ്കരിച്ചിരുന്ന രാജാവായിരുന്നെന്നും ആ അഹങ്കാരം മാറ്റി അനുഗ്രഹിക്കുകയാണ് വാമനന്‍ ചെയ്തതെന്നും സ്ഥാപിക്കാനാണ് ലേഖനത്തിലെ ശ്രമം. തിരുവോണം വാമനാവതാര ദിനമാണെന്നും ലേഖനം പറയുന്നു. മഹാബലിയുടെ പാതാളക്കഥ പോലുള്ള കെട്ടുകഥകളെ തൂത്തെറിയണമെന്നും ലേഖനത്തില്‍ ആഹ്വാനമുണ്ട്.

ഓണം സംബന്ധിച്ച വിശ്വഹിന്ദു പരിഷത്ത് നേതാവ് ശശികല ടീച്ചറുടെ വിശദീകരണവും വിവാദമായിരുന്നു. കേരളം ഭരിച്ച സാമ്രാജ്യത്വശക്തിയായ മഹാബലിയില്‍ നിന്ന് ഒരു കുഞ്ഞിക്കാല്‍ വെച്ച് കേരളത്തെ മോചിപ്പിച്ച സ്വാതന്ത്ര്യസമര സേനാനിയാണ് വാമനന്‍. മഹാബലി പോലും വാമനനെ ആരാധിക്കുന്നു. വാനമജയന്തിയാണ് ഓണമെന്നും ശശികല ടീച്ചര്‍ പറഞ്ഞു.

आप सभी को "वामन जयंती" की हार्दिक शुभकामनाएं |

Posted by Amit Shah on Monday, 12 September 2016
TAGS :

Next Story