Quantcast

പാരിസ് ഉടമ്പടി നടപ്പിലാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

MediaOne Logo

Ubaid

  • Published:

    28 May 2018 7:50 AM GMT

പാരിസ് ഉടമ്പടി നടപ്പിലാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
X

പാരിസ് ഉടമ്പടി നടപ്പിലാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ഹരിതഗൃഹ വാതകങ്ങള്‍ തടയാനുളള നിര്‍ദ്ദേശങ്ങളടങ്ങിയതാണ് പാരിസ് ഉടമ്പടി

ആഗോളതാപനം നേരിടാനുളള പാരിസ് ഉടമ്പടി ഒക്ടോബര്‍ 2 മുതല്‍ നടപ്പാക്കിത്തുടങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബി.ജെ.പി ദേശീയ കൌണ്‍സിലിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.

ഹരിതഗൃഹ വാതകങ്ങള്‍ തടയാനുളള നിര്‍ദ്ദേശങ്ങളടങ്ങിയതാണ് പാരിസ് ഉടമ്പടി. 2015ല്‍ പാരിസില്‍ വെച്ചാണ് കാലാവസ്ഥാവ്യതിയാനം സംബന്ധിച്ചുളള ഈ ഉച്ചകോടി അംഗീകരിച്ചത്. 2016ല്‍ യു.എന്‍ ജനറല്‍സെക്രട്ടറി ബാന്‍ കി മൂണ്‍ വിളിച്ചു ചേര്‍ത്ത സമ്മേളനത്തില്‍ ഇന്ത്യയടക്കം 170ലേറെ രാജ്യങ്ങള്‍ ഒപ്പുവെച്ചിരുന്നു. ഇതോടെയാണ് കരാര്‍ യാഥാര്‍ത്ഥ്യമായത്. ആഗോളതാപനം നേരിടാനുളള ഉടമ്പടി ഒക്ടോബര്‍ രണ്ടിന് നടപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

ആഗോളതാപനിലയുടെ വര്‍ധന രണ്ട് ഡിഗ്രി സെല്‍ഷ്യസില്‍ കഴിയുമെങ്കില്‍ 1.5 ഡിഗ്രി സെല്‍ഷ്യസില്‍ താഴെ ആയി നിര്‍ത്തുക. കാര്‍ബണ്‍ പുറത്ത് വിടുന്ന ഇന്ധനങ്ങള്‍ ഉപയോഗിക്കുന്നത് ക്രമേണ നിര്‍ത്തുക. 2050 നും 2100നും ഇടയില്‍ഡ ഭൂമിയെ കാര്‍ബണ്‍ ന്യൂട്രലാക്കുക തുടങ്ങിയവയാണ് കരാറിലെ പ്രധാന നിര്‍ദേശങ്ങള്‍.

TAGS :

Next Story