Quantcast

തമിഴ്‍നാട്ടില്‍ പുതിയ മുഖ്യമന്ത്രിക്ക് സാധ്യത

MediaOne Logo

Ubaid

  • Published:

    28 May 2018 1:10 PM GMT

തമിഴ്‍നാട്ടില്‍ പുതിയ മുഖ്യമന്ത്രിക്ക് സാധ്യത
X

തമിഴ്‍നാട്ടില്‍ പുതിയ മുഖ്യമന്ത്രിക്ക് സാധ്യത

ജയലളിതക്ക് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആകണമെങ്കില്‍ കൂടുതല്‍ കാലം ചികിത്സ വേണ്ടിവരും എന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തുവന്ന പശ്ചാത്തലത്തിലാണ് ഗവര്‍ണറുമായുള്ള കൂടിക്കാഴ്ച നടക്കുന്നത്

ജയലളിതയുടെ ചികിത്സ നീളുന്ന സാഹചര്യത്തില്‍ ചെന്നൈയില്‍ തിരക്കിട്ട കൂടിയാലോചനകള്‍. മന്ത്രിസഭയെ ആര് നയിക്കുമെന്ന കാര്യത്തില്‍ തീരുമാനമായില്ല. മുതിര്‍ന്ന മന്ത്രിമാരായ ഒ പനീര്‍സെല്‍വം, എടപ്പാടി പളനിസാമി എന്നിവര്‍ ഗവര്‍ണറുമായി കൂടിക്കാഴ്ചനടത്തി. ദൈനംദിന പ്രവര്‍ത്തനങ്ങളെക്കുറിച്ചും മുഖ്യമന്ത്രിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചും ഗവര്‍ണര്‍ ചോദിച്ചറിഞ്ഞതായി രാജ്‍ഭവന് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ജയലളിതക്ക് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആകണമെങ്കില്‍ കൂടുതല്‍ കാലം ചികിത്സ വേണ്ടിവരും എന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തുവന്ന പശ്ചാത്തലത്തിലാണ് ഗവര്‍ണറുമായുള്ള കൂടിക്കാഴ്ച നടക്കുന്നത്. മുഖ്യമന്ത്രി ആരോഗ്യം വീണ്ടെടുത്ത് തിരികെ എത്തുന്നത് വരെ മറ്റാരെയെങ്കിലും താല്‍ക്കാലികമായി ചുമതല ഏല്‍പ്പിക്കണമെന്ന് മദ്രാസ് ഹൈക്കോടതി കഴിഞ്ഞ ദിവസം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ നടക്കുന്ന യോഗത്തില്‍ നേതൃമാറ്റം സംബന്ധിച്ച തീരുമാനമാകുമെന്നാണ് വിവരം. പനീര്‍ശെല്‍വമോ, പഴനി സ്വാമിയോ മുഖ്യമന്ത്രി ആയേക്കുമെന്നാണ് സൂചന. മുമ്പ് ജയലളിതയ്ക്ക് പകരക്കാരനായിട്ടുള്ള പനീര്‍ ശെല്‍വത്തിനായി സാധ്യത കൂടുതല്‍.

രണ്ടാഴ്ചയിലധികമായി ജയലളിത ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ ചികിൽസയിലാണ്. അണുബാധയും കടുത്തപനിയും ശ്വാസതടസവും മൂലമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഏതാനും നാളുകള്‍ കൂടി ആശുപത്രിയിൽ തുടരേണ്ടി വരുമെന്നാണ് ഡോക്ടർമാർ അറിയിച്ചത്. ഇതോടെയാണ് ഭരണ പ്രതിസന്ധി തടയുന്നതിനു വേണ്ടി നേതൃമാറ്റമെന്ന ആശയവുമായി പാർട്ടി നീങ്ങുന്നത്.

TAGS :

Next Story