Quantcast

നാണയമൂല്യം ഇല്ലാതാക്കല്‍ അവിവേകവും ജനങ്ങള്‍ക്കെതിരുമാണ്: പ്രഭാത് പട്നായിക്

MediaOne Logo

Damodaran

  • Published:

    28 May 2018 2:46 PM GMT

നാണയമൂല്യം ഇല്ലാതാക്കല്‍ അവിവേകവും ജനങ്ങള്‍ക്കെതിരുമാണ്: പ്രഭാത് പട്നായിക്
X

നാണയമൂല്യം ഇല്ലാതാക്കല്‍ അവിവേകവും ജനങ്ങള്‍ക്കെതിരുമാണ്: പ്രഭാത് പട്നായിക്

"വലിയൊരു സമൂഹം ഉപയോഗിക്കാതിരിക്കുന്ന രൂപയുടെ മൂല്യം ഇല്ലാതാക്കിയിട്ട് കൊളോണിയല്‍ ഗവണ്‍‌മെന്‍റ് വലിയ അവബോധം കാണിച്ച് തന്നിട്ടും മോഡേണ്‍ ഇന്ത്യയില്‍ ഇങ്ങനെ ഒരു അത്ഭുതരീതി മോഡി കൊണ്ടു വന്നതെന്തിനാണ്?. "


500, 1000 രൂപയുടെ മൂല്യം ഇല്ലാതാക്കിയത് അവിവേകവും ജനങ്ങളെ വളരെയധികം ബുദ്ധിമുട്ടിപ്പിക്കുന്നതുമാണെന്ന് പ്രഭാത് പട്നായിക്.


അര്‍ദ്ധരാത്രിക്ക് നാലു മാണിക്കൂര്‍ മാത്രം ബാക്കി നില്‍ക്കേ നരേന്ദ്ര മോദി 500, 1000 രൂപയുടെ മൂല്യം ഇല്ലാതാക്കിയെന്ന കാര്യം പ്രഖ്യാപിക്കുന്നത്. അതില്‍ തന്നെ ഇതില്‍ ദുരൂഹത ഉണ്ടെന്ന് മനസിലാക്കാവുന്നതാണ്. ഈ വിചിത്ര സംഭവത്തിനെ ന്യായീകരിക്കുന്നതോ കള്ളപ്പണം ഒഴിവാക്കാനാണെന്ന രീതിയിലും കള്ളപ്പണം കൂടുതലായും ഉപയോഗിക്കുന്നത് ഭീകരവാദികളാണെന്നുമാണ്. കൂടാതെ ഗവണ്‍മെന്‍റിന്‍റെ ഈ തീരുമാനത്തെ ഭ്രാന്തമായി കാണുന്നവര്‍ പറയുന്നത് ഇത് ഭീകരവാദത്തിനെതിരെയുള്ള ശാസ്ത്രീയമായ സമരമുറയാണെന്നുമാണ്. പ്രസിഡന്‍റ് പ്രണബ് മുഖര്‍ജി പോലും ഇത്നെ കുറിച്ച് പറയുന്നത് എന്താണ് കള്ളപ്പണം എന്ന് പോലും മനസിലാക്കാതെയാണ് ഈ തീരുമാനം എടുത്തതെന്നാണ്.
പണം ഒളിപ്പിച്ചവരൊക്കെ ഇതറിഞ്ഞ് പണം മാറ്റിയെടുക്കാനായി ബാങ്കിലേക്ക് വരുമ്പോള്‍ നോട്ടിന്‍റെ നമ്പര്‍ നോക്കി നികുതി അധികാരികള്‍ അവരെ പിടികൂടുന്ന പക്ഷം ഭാവിയില്‍ കള്ളപ്പണത്തിന് സാധ്യത കുറയുമെന്നാണ് തര്‍ക്കമില്ലാത്ത മറ്റൊരു ന്യായം. ഒരാളുടെ കയ്യില്‍ ഇനി 20കോടി രൂപ ഉണ്ടെന്നിരിക്കട്ടെ, അയാളൊരിക്കലും മൊത്തമായി കൊണ്ടു വരികയാല്ല, കൂടാതെ നമ്മുടെ ബാങ്ക് നല്‍കുന്ന നിയമങ്ങള്‍ അതിന് അനുകൂലവുമല്ല. അയാള്‍ ഡിസംബര്‍ 30ന് മുന്‍പ് പല ആളുകളെ അയച്ച് ആ പണം മാറ്റിയെടുക്കുകയും ചെയ്യാവുന്ന അവസരവും ഇവിടെ നിലവിലുണ്ട്.
ഇത് ആദ്യത്തെ സംഭവമല്ല. 1946 ജനുവരിയില്‍ 1000 രൂപയുടെയും 10000 രൂപയുടേയും മൂല്യം ഇല്ലാതാക്കിയിരുന്നു. 1978ല്‍ മോറാര്‍ജി ദേശായി ഗവണ്‍മെന്‍റ് 1000,5000,10000രൂപയുടെ മൂല്യം ജനുവരി 16 അര്‍ദ്ധരാത്രിയില്‍ ഇല്ലാതാക്കിയിരുന്നു. പക്ഷെ 1946ലും 1978ലും ജനങ്ങള്‍ അത്തരം നോട്ടുകള്‍ ഉപയോഗിക്കുക പതിവായിരുന്നില്ല, കൂടാതെ അവ കണ്ടിട്ടുപോലുമില്ലാത്തവരായിരുന്നു അധികവും.(1978 കാലഘട്ടത്തില്‍ 1000 രൂപ പോലും വലിയൊരു സംഖ്യ ആയിരുന്നു. പലരും 1000 രൂപ നേരിട്ട് കണ്ടിട്ടുപോലുമില്ലായിരുന്നു.) അതുകൊണ്ട് തന്നെ മൊറാര്‍ജി ദേശായിയുടെ തീരുമാനം ജനങ്ങളെ അസ്വസ്തപ്പെടുത്തിയില്ല, കള്ളപ്പണത്തെയും അത് സാരമായി ബാധിച്ചുമില്ല. മോഡി ഗവണ്‍മെന്‍റിന്‍റെ ഈ നീക്കം പക്ഷെ കള്ളപ്പണക്കാര്‍ക്ക് ബാധിക്കുന്നതിനേക്കാള്‍ സാരമായി ബാധിക്കുന്നത് സാധാരണ ജനങ്ങളെയാണ്. കാരണം കള്ളപ്പണം ഏറ്റവും കൂടുതല്‍ നിക്ഷേപിച്ചിരിക്കുന്നത് വിദേശബാങ്കുകളിലാണെന്ന കാര്യം ഗവണ്‍മെന്‍റിനും അറിയാവുന്നതാണ്. ബാങ്കില്‍ അക്കൌണ്ടില്ലാത്തവരെയും ക്രെഡിറ്റ് കാര്‍ഡ് ഇല്ലാത്തവരെയുമാണ് ഇത് കൂടുതലായി ബാധിക്കുന്നത്.(മോഡുടെ എല്ലാവര്‍ക്കും ബാങ്ക് ഏക്കൌണ്ട്(ജന്‍ ധന്‍ യോജന) പദ്ധതിയോട് പുച്ഛിക്കുന്നു). പണമില്ലാതെയുള്ള ഈ സമ്പദ്ഘടനയുടെ നീക്കം മനസിലാക്കാത്ത പക്ഷം സാധാരണ ജനങ്ങളാണ് അതില്‍ ഞെരുങ്ങുന്നത് എന്ന് ആലോചിക്കേണ്ടിയിരിക്കുന്നു.

വലിയൊരു സമൂഹം ഉപയോഗിക്കാതിരിക്കുന്ന രൂപയുടെ മൂല്യം ഇല്ലാതാക്കിയിട്ട് കൊളോണിയല്‍ ഗവണ്‍‌മെന്‍റ് വലിയ അവബോധം കാണിച്ച് തന്നിട്ടും മോഡേണ്‍ ഇന്ത്യയില്‍ ഇങ്ങനെ ഒരു അത്ഭുതരീതി മോഡി കൊണ്ടു വന്നതെന്തിനാണ്. പരസ്യമാക്കാത്ത ഒരു എമര്‍ജന്‍സി കാലഘട്ടം തന്നെയാണ് ഈ നിലപോടിലൂടെ മോഡിയും നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.

( പ്രശസ്ത എക്കോണമിസിറ്റും സ്കോളറുമാണ് പ്രൊഫസര്‍ പ്രഭാത് പട്നായികിന്‍റെ ലേഖനത്തിന്‍റെ സ്വതന്ത്ര വിവര്‍ത്തനം.ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ നിന്നും പ്രൊഫസറായി വിരമിച്ചു. The Value of Money, The Retreat to Unfreedom, A Theory of Imperialism(co-author Utsa Patnaik)തുടങ്ങിയ ഒട്ടേറെ പുസ്തകങ്ങളുടെ ലേഖകന്‍ കൂടിയാണ്.)

TAGS :

Next Story