Quantcast

നോട്ടുകള്‍ പിന്‍വലിച്ചത് മൂലം രണ്ട് മരണങ്ങളും, ദുരിത കഥ തുടരുന്നു

MediaOne Logo

Damodaran

  • Published:

    28 May 2018 8:26 PM GMT

നോട്ടുകള്‍  പിന്‍വലിച്ചത് മൂലം രണ്ട് മരണങ്ങളും,  ദുരിത കഥ തുടരുന്നു
X

നോട്ടുകള്‍ പിന്‍വലിച്ചത് മൂലം രണ്ട് മരണങ്ങളും, ദുരിത കഥ തുടരുന്നു

2000 രൂപ ശമ്പളം കിട്ടിയ സ്ത്രീ എടുത്തുവെക്കാനുള്ള എളുപ്പത്തിനായാണ് ആയിരത്തിന്‍റെ രണ്ട് നോട്ടുകളായി വെച്ചത്. 1000 രൂപ നോട്ടുകള്‍ ഇനി മുതല്‍ വെറും കടലാസ് കഷ്ണമാണെന്നറിഞ്ഞാണ് സമ്മര്‍ദം കൂടിയത്.

500,1000രൂപയുടെ മൂല്യം ഇല്ലാതാക്കിയത് ജനങ്ങളില്‍ സൃഷ്ടിച്ച് കൊണ്ടിരിക്കുന്ന ആഘാതങ്ങള്‍ കൂടി വരുന്നു. സാധാരണ ജനങ്ങളിലാണ് ഇത് കൂടുതലും ബാധിച്ചിരിക്കുന്നത്.. ഘോരക്പൂറിലെ കുശാല്‍ നഗറില്‍ 40 വയസുള്ള ഒരു അലക്കുകാരി സ്ത്രീ സമ്മര്‍ദം മൂലം മരിക്കുകയുണ്ടായി. തന്‍റെ കൈവശമുള്ള 500,1000 രൂപാ നോട്ടുകള്‍ ഇനി എടുക്കില്ല എന്നറിഞ്ഞാണ് സമ്മര്‍ദത്തിലായത്. ബാങ്കുകള്‍ ആ പണം എടുത്ത് അതേ മൂല്യത്തില്‍ പണം തിരിച്ചു നല്‍കുമെന്നറിഞ്ഞത് വൈകിയാണ്. മാറ്റി വാങ്ങിക്കാന്‍ ബാങ്കില്‍ വരി നില്‍ക്കുമ്പോഴാണ് മരിച്ചത്.

ഞെട്ടിപ്പിക്കുന്ന മറ്റൊരു വാര്‍ത്ത ചികിത്സ കിട്ടാതെ എട്ട് വയസായ ഒരു പെണ്‍കുട്ടി മരിച്ചതാണ്.ഹോസ്പിറ്റലില്‍ പോകാന്‍ 1000 രൂപ ചിലറ കിട്ടാനായി പെട്രോള്‍ പമ്പില്‍ പോയ മരിച്ച പെണ്‍കുട്ടിയുടെ പിതാവിന് ചില്ലറയില്ലാത്തതിനാല്‍ പെട്രോള്‍ കൊടുത്തില്ല. ഈ കാരണത്താല്‍ തക്ക സമയത്ത് ചികിത്സിക്കാനാവാതെ പിതാവ് നിസ്സഹായാവസ്ഥയിലാവുകയും കുട്ടി മരിക്കുകയും ചെയ്തു.

TAGS :

Next Story