ഹര്‍മീന്ദര്‍ സിങ് മിന്‍റു പിടിയില്‍
ഹര്‍മീന്ദര്‍ സിങ് മിന്‍റു പിടിയില്‍
ഡല്‍ഹിയില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്.
പഞ്ചാബിലെ നാഭ ജയിലില്‍ നിന്ന് രക്ഷപ്പെട്ട ഖലിസ്ഥാന്‍ തീവ്രവാദി നേതാവ് ഹര്‍മീന്ദര്‍ സിംഗ് മിന്‍റൂ പിടിയില്‍. ഡല്‍ഹിയില്‍ വച്ചാണ് അറസ്റ്റിലായത്. ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. അതിനിടെ സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ്സും കേന്ദ്രത്തെ കുറ്റപ്പെടുത്തി ഭരണ കക്ഷി ശിരോമണി അകാലിദളും രംഗത്തെത്തി.
പഞ്ചാബിലെ നാഭ ജയിലില്‍ നിന്ന് ഇന്നലെയാണ് ഖലിസ്ഥാന്‍ ലിബറേഷന്‍ ഫോഴ്സ് തലവന് ഹര്‍മിന്ദര്‍ സിംഗ് മിന്‍റുവും 5 കൂട്ടാളികളും രക്ഷപ്പെട്ടത്. ആയുധ ധാരികളായ പത്തംഗ സംഘം ജയില്‍ അക്രമിച്ച് ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. ഈ സംഘത്തിലെ ഒരാളെ ഇന്നലെ ഉത്തര്ഡപ്രദേശിലെ ശാംലിയില്‍ നിന്ന് പിടകൂടിയിരുന്നു. ഇതിന് പിന്നാലെയാണ് ഹര്‍മീന്ദര്‍ സിങ് മിന്റോ അറസ്റ്റിലാകുന്നത്. ഡല്‍ഹി നിസാമുദ്ധീന്‍ റെയില്‍വെ സ്റ്റേഷനില്‍ വച്ച് ഡല്‍ഹി പോലീസാണ് അറസ്റ്റ് ചെയ്തതെന്ന് പഞ്ചാബ് പോലീസ് വ്യക്തമാക്കി.ജയില്‍ ആക്രമണം സംബന്ധിച്ച വിശദാംശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ കൈമാറിയില്ലെന്ന് എന്‍ഡിഎ ഘടക കക്ഷിയും പഞ്ചാബ് ഭരണ കക്ഷി കൂടിയായ ശിരോമണി അകാലിദള്‍ ആരോപിച്ചു. എന്നാല്‍, കേന്ദ്രം ചെയ്യേണ്ടത് കൃത്യമായി ചെയ്യുന്നുണ്ടാന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു.
ജയില്‍ ആക്രമണത്തിലും മിന്‍റു വിന്‍റെ അറസ്റ്റിലും ദുരൂഹതയുണ്ടെന്ന് കോണ്‍ഗ്രസ്സ് പഞ്ചാബ് ഘടകം ആരോപിച്ചു. വിഷയം സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും ക്യാപ്റ്റന്‍ അമരീന്ദര്‍ സിഗ് പറഞ്ഞു. മിന്‍റുവിന്‍റെ അറസ്റ്റിന്‍റെ വിശദാംശങ്ങള്‍ ഡല്‍ഹി,പഞ്ചാബ്, ഉത്തര്‍പ്രദേശ് പോലീസ് ഉദ്യോഗസ്ഥരോട് ദേശീയ സുരക്ഷാ ഉപദോഷ്ടാവ് ആരാഞ്ഞിട്ടുണ്ട്.
Adjust Story Font
16