Quantcast

നോട്ട് നിരോധനം വലിയ ദുരന്തത്തിനുള്ള അടിത്തറപാകലാണെന്ന് മന്‍മോഹന്‍സിങ്

MediaOne Logo

Damodaran

  • Published:

    28 May 2018 9:56 AM GMT

നോട്ട് നിരോധനം വലിയ ദുരന്തത്തിനുള്ള അടിത്തറപാകലാണെന്ന് മന്‍മോഹന്‍സിങ്
X

നോട്ട് നിരോധനം വലിയ ദുരന്തത്തിനുള്ള അടിത്തറപാകലാണെന്ന് മന്‍മോഹന്‍സിങ്

കള്ളപ്പണത്തിനെതിരെയുള്ള യുദ്ധപ്രഖ്യാപനം വശീകരിക്കുനന ഒരു മുദ്രാവാക്യമായി തോന്നുമെങ്കിലും സത്യസന്ധമായി ജീവിക്കുന്ന ഒരു പൌരന്‍റെയും ജീവന്‍ അപഹരിക്കാനുള്ള അവകാശം അതിനില്ലെന്ന മുന്നറിയിപ്പോടെയാണ്

നോട്ട് നിരോധനം എന്ന എടുത്തുചാടിയുള്ള തീരുമാനത്തിലൂടെ ഇന്ത്യന്‍ ജനത കേന്ദ്ര സര്‍ക്കാരില്‍ അര്‍പ്പിച്ചിട്ടുള്ള വിശ്വാസത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി തച്ചുടച്ചിരിക്കുകയാണെന്ന് മുന്‍ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിങ്. വലിയ ദുരന്തത്തിനുള്ള അടിത്തറ എന്ന തലക്കെട്ടില്‍ ദ ഹിന്ദുവില്‍ എഴുതിയ ലേഖനത്തിലാണ് മുന്‍ പ്രധാനമന്ത്രിയുടെ രൂക്ഷ വിമര്‍ശം. പണമായി സന്പാദ്യം വാങ്ങുന്ന സത്യസന്ധനായ ഇന്ത്യക്കാരന് വലിയ മുറിവ് സൃഷ്ടിക്കുന്ന തീരുമാനമാണ് നോട്ട് നിരോധനം, സത്യസന്ധരല്ലാത്ത കള്ളപ്പണക്കാരുടെ സന്ധികളില്‍ ചെറുതായി തട്ടുന്ന ഒരു നടപടി മാത്രമാണിത്. തങ്ങളെയും തങ്ങളുടെ സന്പാദ്യത്തെയും സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന ദശലക്ഷകണക്കിന് ഇന്ത്യക്കാരുടെ വിശ്വാസത്തെ തകര്‍ക്കുന്നതാണ് ആലോചനകളില്ലാതെ എടുത്തു ചാടി നടത്തിയ ഈ പ്രഖ്യാപനമെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.

നരകത്തിലേക്കുള്ള പാതയും സദ്ദുദ്ദേശത്തോടെയാണ് നിര്‍മ്മാക്കപ്പെടാറ് എന്നൊരു പഴമൊഴിയുണ്ട് എന്ന് നോട്ട് നിരോധത്തെ പ്പറ്റിയുള്ള സര്‍ക്കാര്‍ ന്യായീകരണങ്ങളെ ഖണ്ഡിച്ച് മന്‍ മോഹന്‍സിംഗ് പറയുന്നു. കള്ളപ്പണം പ്രധാനമ പ്രശാനമാണ്, എന്നാല്‍‌ ഇവ നോട്ടായല്ല, സ്ഥലമായിട്ടോ, സ്വര്‍ണമായിട്ടോ, മറ്റ് രാജ്യങ്ങളിലെ നിക്ഷേപമായിട്ടോ മാറ്റുകയാണ് ചെയ്യാറുളളതെന്ന് ലേഖനം ചൂണ്ടിക്കാട്ടുന്നു

അധ്വാനിക്കുന്ന ഇന്ത്യക്കാരുടെ 90 ശതമാനത്തിലധികവും തങ്ങളുടെ ജോലിക്കുള്ള പ്രതിഫലം പണമായി കൈപ്പറ്റുന്നവരാണ്. കര്‍ഷകരും നിര്‍മ്മാണ തൊഴിലാളികളും ഉള്‍പ്പെടെയുള്ളവര്‍ ഇതില്‍ ഉള്‍പ്പെടും, 2001 നെ അപേക്ഷിച്ച് ഗ്രാമീണ മേഖലയിലുള്ള ബാങ്കുകളുടെ സംഖ്യ ഇരട്ടിയായിട്ടുണ്ടെങ്കിലും ബാങ്കില്ലാത്ത പട്ടണത്തിലോ ഗ്രാമത്തിലോ ജീവിക്കുന്ന 600 ദശലക്ഷത്തിലധികം ഇന്ത്യക്കാര്‍ ഇപ്പോഴുമുണ്ട്. ഇവരുടെയെല്ലാം ജീവിതത്തിന്‍റെ അടിത്തറ കൈവശമുള്ള പണമാണ്. ആധികാരികമായ പണമിടപാടിന് കൈവശമുള്ള പണം അതേരൂപത്തില്‍ സ്വീകരിക്കുന്ന ഒരു വ്യവസ്ഥയാണ് അവരെ നയിക്കുന്നത്. പണം അവര്‍ സൂക്ഷിക്കുന്നത് അധികവും 500,1000 രൂപ നോട്ടുകളുടെ രൂപത്തിലാണ്. ഇവരെ കള്ളപ്പണക്കാരെന്ന് വിളിക്കുകയും അവരുടെ ജീവിതതാളം ഉലയ്ക്കുകയും ചെയ്യുക എന്നത് വലിയ ഒരു ദുരന്തമാണ്. പൌരന്‍മാരുടെ അധികാരങ്ങളും ജീവിതോപാധികളും സംരക്ഷിക്കുക എന്നത് ജനാധിപത്യമായി തെരഞ്ഞെടുക്കപ്പെടുന്ന ഒരു സര്‍ക്കാരിന്‍റെ പ്രാഥമിക കര്‍ത്തവ്യമാണ്. നോട്ട്നിരോധനത്തിനുള്ള പ്രധാനമന്ത്രിയുടെ തീരുമാനം ഈ പ്രാഥമിക കര്‍ത്തവ്യത്തെ പരിഹസിക്കുന്നതിന് തുല്യമാണ്.

കള്ളപ്പണത്തിനെതിരെയുള്ള യുദ്ധപ്രഖ്യാപനം വശീകരിക്കുനന ഒരു മുദ്രാവാക്യമായി തോന്നുമെങ്കിലും സത്യസന്ധമായി ജീവിക്കുന്ന ഒരു പൌരന്‍റെയും ജീവന്‍ അപഹരിക്കാനുള്ള അവകാശം അതിനില്ലെന്ന മുന്നറിയിപ്പോടെയാണ് മന്‍മോഹന്‍ സിങ് തന്‍റെ ലേഖനം അവസാനിപ്പിക്കുന്നത്.

TAGS :

Next Story